Hot Posts

6/recent/ticker-posts

പാലായിൽ കാർഷിക സർവ്വകലാശാല വളർത്തിക്കൊണ്ടുവരണം: മാർ ജോസഫ് കല്ലറങ്ങാട്ട്



പാലാ: കാർഷിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളും മൂല്യവർദ്ധിത സംരംഭങ്ങളും വളർന്നു വരുന്ന പാലായിൽ കൃഷി അനുബന്ധ ഗവേഷണ പഠനത്തിനുപകരിക്കും വിധം കാർഷിക സർവ്വകലാശാല വളർത്തിക്കൊണ്ടുവരണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ചൂണ്ടച്ചേരി എഞ്ചിനീയറിങ്ങ് കോളജും ചേർപ്പുങ്കൽ മെഡിസിറ്റിയും പോലെ മുണ്ടുപാലം കേന്ദ്രീകരിച്ചുള്ള കാർഷിക സംരംഭകത്വ പ്രവർത്തനങ്ങളും വളർന്നു വരണമെന്നും ബിഷപ്പ് പറഞ്ഞു.


രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ ആരംഭിക്കുന്ന അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിൽ പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കാർഷിക മൂല്യ വർദ്ധിത സംരംഭത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.


മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, വികാരി ജനറാളുമാരായ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ.ജോസഫ് കണിയോടിക്കൽ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, രൂപതാ പ്രൊ ക്രുറേറ്റർ ഫാ.ജോസഫ് മുത്തനാട്ട്, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, മുനിസിപ്പൽ കൗൺസിലർമാരായ ജോസിൻ ബിനോ, ഷീബാ ജിയോ, ബെറ്റി ഷാജു, ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, അസി.ഡയറക്ടർ ദീപ ശേഖർ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയർ പ്രസംഗിച്ചു. 



കാർഷിക രംഗത്തെ ഫലപ്രദമായ ഇടപെടലുകളിലൂടെ സംസ്ഥാന കൃഷി വകുപ്പിന്റെ ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ നിർമ്മിക്കപ്പെടുന്ന മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണ കേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ കപ്പ, ചക്ക, കൈതചക്ക, കൊപ്രാ തുടങ്ങിയവയുടെ സംസ്കരണവും മൂല്യ വർദ്ധനവും വിപണനവുമാണ് ലക്ഷ്യം വെക്കുന്നത്. 


ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ സാൻതോം എഫ്.പി.ഒ യുടെ സീഡ്പായ്ക്കറ്റുകളുടെ പ്രകാശനവും കാബേജ് കൃഷിവിളവെടുപ്പും നടന്നു. വിമൽ ജോണി, ജോയി മടിയ്ക്കാങ്കൽ, സാജു വടക്കൻ, എബിൻ ജോയി, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, വിജയ്ഹരിഹരൻ, ക്ലാരിസ് ചെറിയാൻ, സി.ലിറ്റിൽ തെരേസ്, മെർളി ജയിംസ്, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ഷീബാ ബെന്നി, ആൻസാ ജോർജ്, ഷിജി മാത്യു, ലിജി ജോൺ, ജിഷാ സാബു, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, ജിജി സിന്റോ, അനു റജി, ജയ്സി മാത്യു, സിൽവിയാ തങ്കച്ചൻ, ജോബി ജോസ്, ആൻസിൽ ജോർജ്, റോണി മോൻ റോയി, ജോയി പുളിയ്ക്കക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.




Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി