പാലാ: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ 10-ാം സംസ്ഥാനസമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ പാലായിൽ നടക്കും. 10 ന് രാവിലെ 9 മണിക്ക് മുനിസിപ്പൽ ടൗൺഹാളിനു മുന്നിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ്ബാബു പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിക്കും.
9.45 ന് കൊട്ടാരമറ്റം പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി മുനിസിപ്പൽ ടൗൺഹാളിനു മുന്നിൽ സമാപിക്കും. 10.30 ന് ടൗൺ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥി ആയിരിക്കും. തോമസ് ചാഴികാടൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, മോൻസ് ജോസഫ് എം.എൽ.എ മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തൻ, മുൻമന്ത്രി ഡോ.നീലലോഹിതദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.എൻ.കെ. നാരായണൻ നമ്പൂതിരി, തോമസ് കല്ലാടൻ, എം.ടി. കുര്യൻ, ബാബു കെ.ജോർജ്, ഖാദി ബോർഡ് അംഗം സാജൻ തൊടുക, മുൻ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ, ഡോ.തോമസ് സി. കാപ്പൻ, അസോസിയേഷൻ ഭാരവാഹികളായ അന്നമ്മ ജോർജ്, ഷാലി തോമസ്, വി. ഓമന, ബിൻസി ജോസഫ്, പൊന്നമ്മ തങ്കച്ചൻ, മിനിമാത്യു, ടി.പി. ബീന അങ്കണവാടി സ്റ്റാഫ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സി.എസ്. ത്രേസ്സ്യ എന്നിവർ പ്രസംഗിക്കും.
2 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 11-ാം തീയതി രാവിലെ 10 മണിക്ക് ജനറൽ സെക്രട്ടറി അന്നമ്മ ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ചയും പ്രമേയങ്ങളും അവതരിപ്പിക്കും. 12 മണിക്ക് സംസ്ഥാന കൗൺസിൽ കൂടി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
ഇന്ത്യയിൽ 34.57 ലക്ഷം അങ്കണവാടി ജീവനക്കാരാണുള്ളത്. കേരളത്തിൽ മാത്രം 66,101 ജീവനക്കാർ ഉണ്ട്. കേന്ദ്രസർക്കാർ അങ്കണവാടി വർക്കർമാർക്ക് (അ ദ്ധ്യാപിക) നൽകുന്ന ഓണറേറിയം 4500 രൂപ മാത്രമാണ്. ഹെൽപ്പർമാർക്ക് 2250 രൂപയും. 2018 ൽ കേന്ദ്രസർക്കാർ വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 1500 രൂപയും 750 രൂപയും വർദ്ധിപ്പിച്ചതിനുശേഷം നാളിതുവരെ വേതനം വർദ്ധിപ്പിച്ചിട്ട ല്ല. കേരളത്തിൽ അങ്കണവാടി ജീവനക്കാർക്ക് കേന്ദ്ര നിരക്കിനു പുറമെ 7500 രൂപാ പല പ്രാവശ്യമായി വർക്കർമാർക്കും 5750 രൂപ ഹെൽപ്പർമാർക്കും വർദ്ധന നൽകിയിട്ടുണ്ട്.
അങ്കണവാടി ജീവനക്കാരുടെ വേതനം 26,000 രൂപയായി വർദ്ധിപ്പിക്കുക, വിര മിച്ചവർക്ക് മിനിമം 5000 രൂപ പെൻഷൻ നൽകുക, ഗ്രാറ്റുവിറ്റി നടപ്പാക്കുക, ഇ.എ സ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, ജോലി ഭാരം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ട് വെക്കും.
പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.എസ് രമേഷ് ബാബു, ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, ടി.പി. ബീന, മിനി മാത്യു, ബി രേണുക എന്നിവർ പരിപാടികൾ വിശദീകരിച്ചു.