Hot Posts

6/recent/ticker-posts

പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന് 7 കോടി



പാലാ: സംസ്ഥാന ബജറ്റില്‍ പാലാ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് തുക അനുവദിച്ചു. 7 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. സിന്തറ്റിക് ഇളകി പൊട്ടിപ്പൊളിഞ്ഞ ട്രാക്ക് നവീകരണത്തിന് ഇതോടെ നടപടിയാകും. ട്രാക്ക് നവീകരണത്തിന് വലിയ തുക വേണ്ടിവരുമെന്നതിനാല്‍ നഗരസഭയ്ക്ക് ഇത് നടപ്പാക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിക്കുകയായിരുന്നു. 



കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയമാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയം. കേരളത്തിലെ വിവിധ സ്ക്‌കൂൾ, കോളേജുകളിലെ കായികമേളകൾ ഈ സ്റ്റേഡിയത്തിൽ നടത്തുന്ന തോടൊപ്പം ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പടെ നിരവധി കായികപ്രതിഭകൾ ഇവിടെ പരിശീലനം നടത്തുന്നത്. ട്രാക്കിൻ്റെ ഭൂരിപക്ഷം ഭാഗവും നിലവിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന തിനാൽ പരിശീലനം നടത്തുക നിലവിൽ വളരെ ബുദ്ധിമുട്ടായിരുന്നു. 


സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന് 7 കോടി അനുവദിച്ചത് മേഖലയിലെ കായിക താരങ്ങള്‍ക്ക് ഗുണകരമാകും. നവകേരള സദസ് പാലായിലെത്തിയപ്പോള്‍ തോമസ് ചാഴിക്കാടന്‍ എംപി ഈ ആവശ്യം വേദിയില്‍ ഉന്നയിച്ചിരുന്നു. 


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു