Hot Posts

6/recent/ticker-posts

'തിളക്കം 2024' പാലാ സെൻറ്. മേരീസ് ജി.എച്ച്.എസ്.എസ്സിൽ നടന്നു



പാലാ: 2023-24 അധ്യയന വർഷത്തിന്റെ അക്കാദമിക മികവുകൾ തിളക്കം 2024 എന്നപേരിൽ സെൻ്റ് മേരീസ് സ്കൂളിൽ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ പാലാ ബി.പി.ഒ. ജോളി മോൾ ഐസക് അധ്യക്ഷപദം അലങ്കരിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 



ലിറ്റിൽകൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ് സ്വാഗതം ആശംസിക്കുകയും, സ്റ്റാഫ് പ്രതിനിധി ഫാദർ ലിജോ മാപ്രക്കരോട്ട്, പി.ടി.എ. പ്രസിഡൻറ് ശ്രീ പാട്രിക് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.






തുടർന്ന് കുട്ടികൾ തങ്ങൾ വിദ്യാലയത്തിൽ നിന്നും ആർജ്ജിച്ചെടുത്ത ശേഷികൾ ക്രിയാത്മകമായി അവതരിപ്പിച്ചു. ഇത് ഏവരിലും അത്ഭുതവും കൗതുകവും അഭിമാനവും ഉണർത്തി. പാഠ്യപാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഉള്ള അവഗാഹവും സർഗ്ഗാത്മകശേഷിയും തിളക്കം 2024ന് മാറ്റുകൂട്ടി.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു