Hot Posts

6/recent/ticker-posts

കെ.എം.മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ



പാലാ: ഏതു പ്രതിസന്ധിയേയും മറികടക്കാൻ കെ.എം മാണി പകർന്ന ഊർജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. അദ്ദേഹം പകർന്നു നൽകിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു. ലോക്സഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം കെ.എം മാണിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച ശേഷം പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടൻ എംപി. 



1991ൽ തന്റെ ഇളയ സഹോദരന്റെ മരണത്തിന് പിന്നാലെ കെ.എം മാണിയാണ് രാഷ്ട്രീയത്തിലേക്ക് തന്നെ കൊണ്ടുവന്നത്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് താൻ വിചാരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം നിയമസഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പരിശീലനവും നൽകിയെന്നും തോമസ് ചാഴികാടൻ പറഞ്ഞു.


കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കെ.എം മാണിയാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്സഭയിലേക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. കെഎം മാണിയുടെ  കല്ലറയിൽ പൂക്കൾ അർപ്പിച്ച് അദേഹം പ്രാർത്ഥനയും നടത്തി. 


പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, നേതാക്കളായ ജോസ് ടോം, ടോബിൻ കെ അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി, രാജേഷ് വാളിപ്ലാക്കൽ, സണ്ണി അഗസ്റ്റിൻ, ബൈജു പുതിയിടത്തുചാലിൽ, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി. വിവിധ സ്ഥലങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡുകൾ തുറന്നു കൊടുക്കുന്ന പരിപാടികളുടെയും തിരക്കിലാണ് എംപി.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു