Hot Posts

6/recent/ticker-posts

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെ പാലായിൽ: പതിനായിരങ്ങൾ പങ്കെടുക്കും



പാലാ: നാളെ (ഫെബ്രുവരി 22) പാലായിൽ എത്തിച്ചേരുന്ന കെ.സുധാകരനും വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ സ്വീകരിക്കാൻ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽനിന്നും പതിനയ്യായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ജോസഫ് വാഴയ്ക്കനും ജനറൽ കൺവീനർ ടോമി കല്ലാനിയും അറിയിച്ചു. 


നാല് നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഒത്തുചേരും. മൂന്നുമണിക്ക് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് ജാഥയെ സ്വീകരിക്കുന്നതും ആയിരങ്ങളുടെ അകമ്പടിയോടെ വാദ്യമേളങ്ങൾ, ത്രിവർണ്ണ പതാക കൾ. ത്രിവർണ്ണ തൊപ്പികൾ ധരിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ, ഐ.എൻ.റ്റി.യു.സി. പ്രവർത്തകർ. കെ.എസ്.യു, മറ്റുപോഷക സംഘടനകൾ എന്നിവർ ചേർന്ന് പുഴക്കര മൈതാനിയിലേക്ക് ആനയിക്കും. 


പ്രകടനത്തിന് മുമ്പിലായി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നൂറു കണക്കിന് ഇരുചക്രവാഹനറാലി ഉണ്ടായിരിക്കും. ആയിരങ്ങൾക്ക് ഇരിക്കുവാനുള്ള പന്തൽ സൗകര്യം ഒരുക്കിയിട്ടുള്ള പുഴക്കര മൈതാനിയിലെ ഉമ്മൻചാണ്ടി നഗറിൽ 3 മണിക്കുതന്നെ കോൺഗ്രസ്സിന്റെ ദേശീയ- സംസ്ഥാനനേതാക്കന്മാർ പങ്കെടുക്കുന്ന പൊതുയോഗം ആരംഭിക്കും. എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്‌ണുനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൗൺ ചുറ്റി വരുന്ന പ്രകട നത്തിന് വിവിധ ഇടങ്ങളിൽ വച്ച് വിവിധ സംഘടനകളുടെ നേത്യത്വത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കും. 
 

പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ മുണ്ടുപാലത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ബൈപ്പാസ് റോഡുകളിലുമായി പാർക്ക് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. കിഴതടിയൂർ ജംഗ്ഷൻ മുതൽ ആർ.വി. ജംഗ്ഷൻ വരെയുള്ള ബൈപ്പാസ് പാർക്കിംഗിനു ഉപയോഗിക്കാവുന്നതാണ്. 21 ന് വൈകിട്ട് അഞ്ച് മണിക്ക് പാലാ ടൗണിൽ യൂത്ത് കോൺഗ്രസ്. കെ.എസ്.യു., മഹിളാ കോൺഗ്രസ് എന്നി വരുടെ നേതൃത്വത്തിൽ വിളംബരജാഥ ഉണ്ടായിരിക്കും. ഗവൺമെൻ്റ് ആശുപത്രി ജംഗ്ഷനിൽ നിന്ന് വിളംബരജാഥ ആരംഭിക്കും.

വാർത്താ സമ്മേളനത്തിൽ അഡ്വ.ബിജു പുന്നത്താനം, സി.ടി രാജൻ, ആർ സജീവ്, പ്രൊഫ.സതീഷ് ചൊള്ളാനി, ആർ മനോജ്, സന്തോഷ് മണർക്കാട്, തോമസുകുട്ടി നെച്ചിക്കാട്ട്, ഷോജി ഗോപി, രാഹുൽ പി. എൻ, രാജൻ കൊല്ലംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു