Hot Posts

6/recent/ticker-posts

ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു



പൂഞ്ഞാർ: പൂഞ്ഞാർ പള്ളി അങ്കണത്തിലേക്ക് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നപ്പോൾ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചതിലും ആരാധനാലയവും പരിസരവും അസ്വസ്ഥ മേഖലയാക്കിയതിലും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ്  മാത്യു പ്രതിഷേധം രേഖപ്പെടുത്തി. 


കക്ഷി രാഷ്ട്രീയത്തിനതീതമായും, ജാതി, മത, വർണ്ണ ചിന്തകൾക്കപ്പുറമായും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പോലീസും സഭാ സമൂഹവും ജാഗ്രത പാലിച്ചത് കൊണ്ട് സാമൂഹ്യവിരുദ്ധർക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ കഴിഞ്ഞത് മാതൃകാപരമാണ്.


ഈ വിഷയം രാഷ്ട്രീയ വർഗീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ പൊതുസമൂഹവും ബദ്ധശ്രദ്ധരാവണമെന്നും പ്രൊഫ. ലോപ്പസ് മാത്യു അഭ്യർത്ഥിച്ചു. 


കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി യും ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു വും പൂഞ്ഞാർ പള്ളിയിലെത്തി വൈദികരെയും വിശ്വാസികളെയും സന്ദർശിച്ച് ചർച്ചകൾ നടത്തി. മേലിൽ ഇത്തരം നടപടികൾ ഉണ്ടാവാതിരിക്കാൻ എല്ലാ വിഭാഗങ്ങളിൽ നിന്നും ജാഗ്രത ഉണ്ടാവണമെന്ന് അവർ ആവശ്യപ്പെട്ടു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു