Hot Posts

6/recent/ticker-posts

നമ്മുടെ ശീലങ്ങൾ അവസരങ്ങൾ തേടുന്നതാകുമ്പോൾ വിജയം സുനിശ്ചയം - ഫാ. ജോർജ് പുല്ലുകാലായിൽ


പ്രവിത്താനം - നിത്യജീവിതത്തിലെ നമ്മുടെ ശീലങ്ങൾ ജീവിത വിജയത്തിനുള്ള അവസരങ്ങൾ തേടുന്നതാകുമ്പോൾ അതിന് ഫലം ഉറപ്പാണെന്ന് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അഭിപ്രായപെട്ടു. കഴിഞ്ഞ ഒരു വർഷമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്നിരുന്ന ലൈഫ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ക്ലോസിങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം



പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ നടത്തിയ ലൈഫ് പ്രോഗ്രാം നമ്മുടെ ശീലങ്ങളെ ഗുണപരമായി മാറ്റുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ജീവിത വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ കരുത്തുള്ളവർ ആക്കുക, അതിനു സഹായകരമായി വിവിധ വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ച പ്രഗൽഭരുമായി കുട്ടികൾക്ക് സംവാദനത്തിന് അവസരം കൊടുക്കുക എന്നീ ഉദ്ദേശങ്ങളോടെ നടത്തിയ കോഴ്സിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.


ഫിലിം പാർക്ക്‌ ചെയർമാൻ ജോർജുകുട്ടി ആഗസ്തി (പേഴ്സണാലിറ്റി ഡെവലപ്മെന്റ്), പ്രൊഫ.ടോമി ചെറിയാൻ(കരിയർ കൗൺസിലിംഗ് ), ഫാ. ജോസഫ് പുത്തൻപുരയിൽ (വാല്യൂസ് ആൻഡ് മോറാലിറ്റി), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ഡോണ SCV(സ്‌ട്രെസ് മാനേജ്മെന്റ്), വൈൽഡ് ലൈഫ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ.പിള്ള (എൻവിയോൺ മെന്റ് മാനേജ്മെന്റ് ), മനോരമ ന്യൂസ് റിപ്പോർട്ടർ അനീറ്റ സെബാസ്റ്റ്യൻ (മീഡിയ ലിറ്ററസി), നിഷ ജോസ് കെ.മാണി (വുമൺ എംപവർമെന്റ് ) എന്നിവർ ക്ലാസുകൾ നയിച്ചു.


ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജ് (ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്),   പാലാ സെന്റ് തോമസ് കോളേജ് (ഓന്റർപ്രേനേഷിപ്),  പാലാ അൽഫോൻസ കോളേജ് (ഹെൽത്തി ലൈഫ് സ്റ്റൈൽ),  ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ്(എമർജൻസി പ്രിപ്പയർഡ്നെസ്സ്), എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും വിദഗ്ധ ക്ലാസുകൾ നടന്നു.




Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്