Hot Posts

6/recent/ticker-posts

സജീവം ലഹരിവിരുദ്ധ ടാസ്ക്ഫോഴ്സിന് പരിശീലനം സംഘടിപ്പിച്ചു


കാരിത്താസ് ഇന്ത്യയുമായി ചേർന്ന് കേരളത്തിലെ 32 രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടേയും പങ്കാളിത്തത്തോടെ കേരളാ സോഷ്യൽ സർവ്വീസ് ഫോറം നടപ്പിലാക്കിവരുന്ന സജീവം - ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കുള്ള ടാക്സ്ഫോഴ്സ് പരിശീലനം കോട്ടയം ആമോസ് സെൻററിൽ വെച്ച് നടന്നു. 



കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഉത്ഘാടനം ചെയ്തു, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആൻറണി അദ്ധ്യക്ഷത വഹിച്ചു. സജീവം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽനിന്നും അംഗങ്ങളെ പങ്കെടുപ്പിച്ച് പരിശീലനവും  ലഹരിവിരുദ്ധ, പുനരധിവാസ പ്രവർത്തനങ്ങളും നടന്നുവരുന്നു.


കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഒരുവർഷമായി കേരളത്തിൽ എല്ലാ രൂപതകളിലും സജീവമായി ലഹരിവിരുദ്ധ,  പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ടോണി സണ്ണി, നിക്സൻ മാത്യു, സജോ ജോയി എന്നിവർ ക്ളാസ്സ് നയിച്ചു, വിശാൽ ജോസഫ്, ജിൻസ് ജോസഫ് നേതൃത്വം നല്കി.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ