Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി



തീക്കോയി: മാലിന്യ മുക്തം നവകേരളം എന്ന സന്ദേശം ഉയർത്തികൊണ്ട് കോട്ടയം ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി ജെയിംസ് ഉദ്ഘാടനം ചെയ്തു. 



സന്ദേശ യാത്രയുടെ ക്യാപ്റ്റനും മാലിന്യ മുക്തം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീശങ്കർ റ്റി.പി മുഖ്യ പ്രഭാഷണം നടത്തി. കിലയുടെയും ശുചിത്വ മിഷന്റെയും കോർഡിനേറ്റർമാരായ രാജേന്ദ്ര പ്രസാദ്, ജോർജ് മാത്യു, സജിമോൻ, ജോസ് അഗസ്റ്റിൻ, ഹരികുമാർ, ട്വിങ്കിൾ ജോയി, സുചിത്ര എം നായർ, 



ഗ്രാമപഞ്ചായത് അംഗങ്ങളായ ജയറാണി തോമസ്കുട്ടി, നജീമ പരികൊച്ച്, സെക്രട്ടറി സുരേഷ് സാമൂവൽ, ഹെഡ് ക്ലാർക്ക് പദ്മകുമാർ എ, വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ എ ജെ ജോർജ് അറമത്ത്, സെക്രട്ടറി സജി മാറാമറ്റം, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, മറ്റു വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ