തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്.


ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്.