Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് (എം) തലനാട് മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ചേർന്നു



തലനാട്: കേരളാ കോൺഗ്രസ് (എം) തലനാട് മണ്ഡലം സെക്രട്ടറിയേറ്റ് മരവിക്കല്ല് ജോണി ആലാനിയുടെ വസതിയിൽ ചേരുകയുണ്ടായി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ ബഹുമാന്യനായ ജോസ് കെ മാണി എംപി യോഗം ഉദ്ഘാടനം ചെയ്തു. 



എൽ ഡി എഫ് കൺവീനറും പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമായ ലോപ്പസ് മാത്യു, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് റ്റോബിൻ കെ അലക്സ്, നിയോജകമണ്ഡലം സെക്രട്ടറി ബെന്നി എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ജോണി ആലാനി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.


സ്റ്റീറിം കമ്മിറ്റി അംഗമായ സണ്ണി മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ചാർലി, പാർട്ടി നിരീക്ഷകൻ മജു പ്ലാത്തോട്ടം, പാർട്ടി യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് നിധിൻ മാത്യു, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സമ്മ ഗോപിനാഥ്, ദളിത് മണ്ഡലം പ്രസിഡന്റ് രാജൻ വീരശികാമണി, വാർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. 


യോഗത്തിൽ തലനാട് മണ്ഡലം വൈസ് പ്രസിഡന്റ് ആയി ഗോപിനാഥ് ചോനമലയിലിനെ തിരഞ്ഞെടുത്തു.




Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്