Hot Posts

6/recent/ticker-posts

പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും



പാലാ: പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം വജ്ര ജൂബിലി സമ്മേളനമായി (പത്തിന്) വെള്ളിയാഴ്ച നടക്കും. ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ് ഹാളിൽ ഉച്ചയ്ക്ക്  
ഒന്നരയ്ക്ക് പരിപാടികൾക്കു തുടക്കമാകും. 





രണ്ടരയ്ക്ക് ചേരുന്ന വജ്ര ജൂബിലി സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. അറുപതാം വാർഷികത്തിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന അറുപതിന കർമ്മപരിപാടികളുടെ ഉദ് ഘാടനം ജോസ് കെ. മാണി എം.പിയും അറുപതു കാർഷിക സംരംഭകർക്കുള്ള പലിശ രഹിത വാ യ്പ്‌പകളുടെ വിതരണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എയും നിർവ്വഹിക്കും. 


മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ, ളാലം പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, പി.എസ്.ഡ ബ്ലു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസി. ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവ രിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികളെയും സംഘാത സംരംഭകരെയും ഇരുപതുവർഷം പൂർത്തിയാക്കിയ പി.എസ്.ഡബ്ല്യു.എസ്. സംഘാംഗങ്ങളെയും സമ്മേളനമദ്ധ്യേ ആദരിക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളു ടെ പ്രദർശനം ഒന്നരയ്ക്ക് നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോൺ അദ്ധ്യക്ഷത വഹിക്കും ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ ആദ്യവിൽപ്പന നിർവ്വഹിക്കും. 


ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാല് ജൂൺ ഒൻപതിനാണ് പുണ്യസ്‌മരണാർഹനായ പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ അദ്ധ്യക്ഷതയിൽ അരമനയിൽ കൂടിയ യോഗത്തിലാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകൃതമായത്. അതേവർഷം ഒക്ടോബർ ഇരുപത്തി യെട്ടിന് ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടു. സൗജന്യ ഭക്ഷ്യധാന്യ വിതരണം, ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, തൊഴിൽ യൂണിറ്റുകൾക്കു സഹായം, ദത്തു കുടുംബപദ്ധതി എന്നിങ്ങനെ ഉപവിയിലധിഷ്ടിതമായ പ്രവർത്തനങ്ങളും സ്വാശ്രയസംഘങ്ങൾ, കർഷക കൂട്ടായ്മ‌കൾ എന്നിവയിലൂടെ വികസനാധിഷ്ടിത പ്രവർത്തനങ്ങൾക്കുമാണ് സൊസൈറ്റി നേതൃത്വം നൽകുന്നത്. 

പി.എസ്.ഡബ്ല്യു.എസ് ഭാരവാഹികളായ ഡാൻ്റീസ് കൂനാനിക്കൽ, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, ജോസ് നെല്ലിയാനി, പി.വി. ജോർജ് പുരയിടം, സാജു വടക്കൻ, ജോയി വട്ടക്കുന്നേൽ, വിമൽ ജോണി, സി. ലിറ്റിൽ തെരേസ്, മെർളി ജയിംസ്, ക്ലാരിസ് ജോർജ്, സൗമ്യ ജയിംസ്, ഷീബാ ബെന്നി, അലീനാ ജോസഫ്, ആൻസാ ജോർജ്, ഷീല ബെന്നി, ജിസ്മോൾ ജോസ്, ലീജി ജോൺ, ജിഷാ സാബു, ആലീസ് ജോർജ്, ജെയ്‌സി മാത്യു, അനു റെജി, സിൽവിയാ തങ്കച്ചൻ, ഷിജി മാത്യു, സെലിൻ ജോർജ്, ശാന്തമ്മ ജോസഫ്, ജിജി സിൻ്റോ, ജസ്റ്റിൻ ജോസഫ്, റോണി റോയി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും. 

വാർത്താസമ്മേളനത്തിൽ പി.എസ്.ഡബ്ല്യു. എസ്. ഭാരവാഹികളായ ഫാ. തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാന്റീസ് കൂനാനിക്കൽ, ഫി.വി. ജോർജ് പുരയിടം, സിബി, കണിയാംപടി. ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു