കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന അന്തരിച്ച ജിമ്മി ജോസ് സാറിന്റെ ഭൗതിക ശരീരം സ്കൂൾ മുറ്റത്ത് പൊതുദർശനത്തിന് എത്തിച്ചു.
സഹ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെന്റും നിറകണ്ണുകളോടെ ആദരാഞ്ജലികളർപ്പിച്ചു. തലേ ദിവസം വരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ജിമ്മിസാറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് സഹപ്രവർത്തകർ അറിഞ്ഞത്.
വ്യാഴാഴ്ച രാവിലെയാണ് മാനത്തൂർ പനയ്ക്കപ്പാത്തിയിൽ (ചീങ്കല്ലേൽ) ജിമ്മി ജോസ് (49) വീടിനു സമീപം പുരയിടത്തിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു മരിച്ചത്. രാവിലെ സ്കൂളിൽ വരുന്നതിന് മുമ്പ് പുരയിടത്തിൽ കൃഷിപണികൾ ചെയ്യാറുള്ള ജിമ്മി ജോസിന് ഇരുമ്പ് തോട്ടി അബദ്ധത്തിൽ ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്
മൂന്നു വർഷമായി കടനാട് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജിമ്മി ജോസ്. സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്, സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, പി.ടി.എ പ്രസിഡന്റ് സിബി അഴകൻപറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.