Hot Posts

6/recent/ticker-posts

പാലാ റിംഗ് റോഡ് രണ്ടാം ഘട്ടം ഡി.പി.ആറിനായി മണ്ണുപരിശോധന ആരംഭിച്ചു

പാലാ: ടൗൺ റിംഗ് റോഡിൻ്റെ രണ്ടാം ഘട്ടo ആരംഭിക്കുന്നതിനായുള്ള വിശദമായ എസ്റ്റിമേറ്റ് (ഡി.പി.ആർ) തയ്യാറുക്കുന്നതിനു വേണ്ടിയുള്ള നടപടികൾക്ക് തുടക്കമായി.
പൊതുമരാമത്ത് വകുപ്പ് റീജണൽ ഇൻവസ്റ്റിഗേഷൻ & ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് മണ്ണിൻ്റെ ഉറപ്പ് പരിശോധന നടത്തുന്നത്.


പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈൽ നിന്നും ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 2.21 കി.മീ ദൂരമാണുള്ളത് ' ആരംഭഭാഗം 1.92 കി.മീ. വരെ റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നിർമാണം നടത്തുക.ഈ ഭാഗത്തെ എസ്റ്റിമേറ്റിനായുള്ള വിശദമായ പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. കയറ്റിറക്കങ്ങൾ ഉണ്ടാകുന്ന ഭാഗങ്ങളിൽ വലിയ കലുങ്കുകളോ ഓവർ ബ്രിഡ്ജുകളോ വേണ്ടി വരുന്ന പക്ഷം അടിത്തട്ടിലെ പാറയുടെ ഉറപ്പും നിർദ്ദിഷ്ഠ പരിശോധനയുടെ ഭാഗമായി നടത്തും.
പതിമൂന്ന് ഇടങ്ങളിലായാണ് പരിശോധന നടത്തുക. കി ഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
രണ്ടാം ഘട്ടം റിംങ് റോഡിൻ്റെ അനിശ്ചിതത്വം ഒഴിവാക്കി ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയും പാലാ നഗരസഭയും ജോസ്.കെ.മാണി എം.പി മുഖേന റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ ,പൊതുമരാമത്ത് വകുപ്പ് അധികൃതരും റോഡ് ഫണ്ട് ബോർഡ് എൻജി നീയറിംഗ് അധികൃതരും സംയുക്ത പരിശോധന നടത്തി ഏറ്റെടുക്കേണ്ട ഭൂമി വിവരങ്ങൾ ശേഖരിക്കുകയും അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സാമൂഹികാഘാതപഠനവും നടത്തുകയുണ്ടായി.
രണ്ടാം ഘട്ടത്തിൻ്റെ 1.92 കി.മീ. വരെയുള്ള ആരംഭ ഭാഗത്തിൻ്റെ നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിനായുള്ള നടപടികൾ നടന്നുവരുന്നതായി ജോസ് കെ.മാണി എം.പി അറിയിച്ചിരുന്നു.

റിംങ്' റോഡ് രണ്ടാം ഘട്ടത്തിനായുള്ള ഡി.പി.ആർ നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി നഗരസഭാ ചെയർമാൻ ഷാജു 'വി.തുരുത്തനും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനിയും അറിയിച്ചു. സ്ഥല ഉടമകളുടെ സഹകരണവും ലഭിച്ചിട്ടുള്ളതായി അവർ പറഞ്ഞു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി