പാലാ:-സെൻ്റ് വിൻസെൻ്റ് മോണാസ്ട്രി പ്രിയോർ ഫാദർ ജയിംസ് നരിതൂക്കിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തിരുന്നാളിൽ പങ്കെടുത്ത് പരി. അമ്മയുടെ മാതൃവാത്സല്യവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കാർമ്മൽ കുടുംബത്തിൽ നിന്നും കൂടാതെ ക്ഷണിക്കപ്പെട്ടവരും വൈദികരും, സിസ്റ്റേസും ഉൾപ്പെടെ നിരവധി ആളുകൾ എത്തി. തുടർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷങ്ങൾ നടന്നു.
പ്രൊവിൻഷ്യാൾ സിസ്റ്റർ സിജി തെരേസ് , പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ചീഫ് ഫിസിഷ്യൻ ഡോക്ടർ വിജയകുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബെറ്റി ജോസ്, ഫിസിഷ്യൻ തോമസ് പൊരുന്നോലി, സിസ്റ്റർ മരിയ ആൻ്റോ ,തുടങ്ങിയവർ പ്രസംഗിച്ചു.
ഡോക്ടർമാരും, സിസ്റ്റേഴ്സും, നഴ്സുമാരും ,മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ഡാൻസും, പാട്ടും, സ്കിറ്റും, കോമഡി ഷോയും എല്ലാമായി കാർമ്മൽ മെഡിക്കൽ സെൻ്റർ കുടുംബം സായാഹ്നം ഉത്സവമാക്കി മാറ്റി. തുടർന്ന് സ്നേഹവിരുന്നും നടന്നു.