പാലാ: +1 ന് ജോഗ്രഫി ഹയർ സെക്കൻ്ററി പരീക്ഷയിൽ A+ കിട്ടിയ കോട്ടയം ജില്ലയിലെ 17 സ്കൂളുകളിൽ നിന്നായി 52 കുട്ടികൾക്ക് എക്സലൻ അവാർഡായി മെമൻ്റോകൾ നൽകി ആദരിച്ചു. പാല മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന ചടങ്ങിൽ കെ.വി സുരേഷ് ആദ്ധ്യക്ഷത വഹിച്ചു.
പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ.അമ്പിളി പി.ആർ [HOD, Dept. Of Geography NSS College Pandalam) മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, കൗൺസിലർ ബിജി ജോജോ, റീനാ മോൾ എബ്രഹാം, പാല മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിനോയ് വി.വി, അബ്ദുൽ ഹാരിസ്.എ, വിദ്യാ പി നായർ (HSST GEOGRAPHY, MG GHSS Pala) തുടങ്ങിയവർ പ്രസംഗിച്ചു.
+1 ന് അവാർഡ് നൽകുന്നത് +2 ന് ഉന്നത വിജയം നേടാൻ കുട്ടികൾക്ക് പ്രചോദനം ആകുന്നതിന് വേണ്ടി ആണെന്നും ഇത് നല്ല മാതൃക ആണെന്നും ചെയർമാൻ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു.