Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയെ എൻ.ഡി.എ ഘടകകക്ഷിയാക്കിയതിൽ അഭിമാനിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ ഡി എ ഘടക കക്ഷിയാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളത്തിലെ ഇടതു വലത് മുന്നണികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ അവസരവാദ രാഷ്ട്രീയം തുറന്നു കാട്ടി കേരളത്തിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കൂടി പങ്കാളിയായ എൻ.ഡി.എ കരുത്ത് തെളിയിക്കുമെന്നും സജി കൂട്ടി ചേർത്തു. 


കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയുടെ ഘടക കക്ഷി ആക്കിയതിന്റെ സന്തോഷ സൂചകമായി കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ മധുര പലഹാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, സംസ്ഥാന ഭാരവാഹികളായ മോഹൻ ദാസ് അമ്പലാറ്റിൽ, അഡ്വ: സെബാസ്റ്റ്യൻ മണിമല, ബിനു അയിരമല, രഞ്ജിത്ത് എബ്രാഹം തോമസ്, 
അഡ്വ: മഞ്ചു കെ നായർ, എൽ ആർ വിനയചന്ദ്രൻ, വിനയ് നാരായണൻ, അഡ്വ രാജേഷ് പുളിയനത്ത്, ജോയി സി കാപ്പൻ ,കെ ഉണ്ണികൃഷ്ണൻ, നോബിൾ ജയിംസ്, സലിം കാർത്തികേയൻ, സുമേഷ് നായർ, ജയിസൺ മാത്യു, പ്രിയ രജ്ഞു, ടോമി താണോലിൽ, ലിബിൻ കെ. എസ്, കുര്യൻ കണ്ണംകുളം, സതീഷ് കോടിമത, ഗോപകുമാർ വി എസ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ