ഒഡിഷക്കും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി കിഴക്കൻ മധ്യപ്രദേശിനും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയുന്നു.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും ( ജൂലൈ 22 ) ജൂലൈ 25 -26 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.