മലയാളത്തിന്റെ ജനപ്രിയ നടൻ, ചെറു പുഞ്ചിരിയോടെ മാത്രം സഹ പ്രവർത്തകരെ കാണാറുള്ള ആസിഫ് അലിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച രമേഷ് നാരായണൻ എന്ന സംസ്ക്കാര ദരിദ്രനെ ഈ സാംസ്ക്കാരിക കേരളം ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
എം. ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ളുടെ ട്രെയിലര്‍ റിലീസ് ചടങ്ങിൽ വച്ച് സംഗീത സംവിധായകൻ രമേഷ് നാരായണന്‍ ആദരം ഏറ്റുവാങ്ങാൻ വേദിയിലെത്തുന്നു. അയാൾക്ക് ചടങ്ങില്‍ ആദരം നല്‍കാന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരികയും രമേഷ് നാരായണന് പുരസ്കാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു താല്‍പര്യവും ഇല്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ ഫലകം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനം പോലും നല്‍കിയില്ല. മാത്രമല്ല ആസിഫലിയെ ശ്രദ്ധിക്കാതെ അകലെ നിന്ന സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണൻ തന്നെ കൈ കാട്ടി വിളിച്ച് ആ പുരസ്കാരം അദ്ദേഹത്തിന്റെ കയ്യില്‍ നല്‍കിയ ശേഷം തിരികെ വാങ്ങുന്നു.
അപമാന ഭാരത്താൽ തലതാഴ്ത്തി മടങ്ങേണ്ട അവസ്ഥ. ആസിഫലി നല്ല കുടുംബത്തിൽ പിറന്നതിന്റെ മഹത്വം കൊണ്ട് അവിടെ വച്ച് മറുപടി നൽകിയില്ല. രമേഷ് നാരായണന്റെ പുഴുക്കുത്തേറ്റ വികൃത മനസ്സ് കാണേണ്ടത് നമ്മൾ മലയാളികളാണ്.