Hot Posts

6/recent/ticker-posts

രാമപുരം നാലമ്പലം കെ എസ് ആർ ടി സി സർവ്വീസ് വൻ വിജയം

കോട്ടയം രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തുന്നത്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവരെ കൂടാതെ കെ എസ് ആർ ടിസിയെ ആശ്രയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ശ്രീരാമഭക്തർ എത്തുന്നു. 


തിരുവനന്തപുരം കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നുമാണ് കൂടുതൽ തീർത്ഥാടകരെത്തുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി നിരക്കാണ് ഈടാക്കുന്നത്. കേരളത്തിലെ എല്ലാ കെ എസ് ആർ ടിസി ഡിപ്പോകളിലും നാലമ്പലം തീർത്ഥാടനത്തിന്റെ ഫ്ലക്സും പ്രദർശിപ്പിച്ചിട്ടുണ്ട്. 
ദൂരെനിന്നുള്ള കൂടുതൽ പ്രായം ചെന്ന ആളുകൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും മറ്റാരുടെയും സഹായമില്ലാതെ ഏറ്റവും അടുത്ത ഡിപ്പോയിൽ നിന്നും ബുക്ക് ചെയ്ത് വരാമെന്നത് കൂടുതൽ സൗകര്യപ്രദമാണ്. യാത്രികർക്ക് പ്രത്യേക തിരിച്ചറിയൽ ബാഡ്ജും നൽകുന്നുണ്ട്. ഓരോ അമ്പലത്തിലും വേ​ഗത്തിൽ ദർശനം നടത്തി സുരക്ഷിതമായി തിരിച്ച് വരാം. 
അവധി ദിവസമായ ഞായറാഴ്ച 32 ബസുകളാണ് തീർത്ഥാടകരുമായി രാമപുരം നാലമ്പലം സ്പെഷ്യൽ സർവ്വീസ് നടത്തിയതെന്ന് KSRTC ബെഡ്‌ജറ്റ് ടൂറിസം എറണാകുളം - കോട്ടയം ജില്ലാ കോ- ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറയുന്നു.
വെളുപ്പിന് നാല് മണിമുതൽ വൈകിട്ട് വരെ ഇടമുറിയാതെ ഭക്തജനങ്ങൾ രാമപുരത്തേക്ക് ഒഴുകുകയാണ്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം  കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെയും ദർശനത്തിനുശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് നാലമ്പല ദർശനം പൂർത്തിയാക്കി ഭക്തജനങ്ങൾ മടങ്ങിയത്. 
മണിക്കൂറുകൾ ക്യൂ നിന്ന് ക്ഷീണിതരായ ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിലെ അന്നദാനം ഏറെ  ആശ്വാസമായി. രാമ ലക്ഷ്മണ ഭരത ശത്രുഘ്നൻമാരുടെ നാല് അമ്പലങ്ങളും പത്ത് കിലോമീറ്ററിനുള്ളിൽ തന്നെ ഉച്ചപൂജക്ക് മുമ്പ് ചുറ്റി തൊഴാമെന്നത് രാമപുരം നാലമ്പലങ്ങളുടെ പ്രത്യേകതയാണ്.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി