പുതുശ്ശേരി: പുതുശ്ശേരി സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ട്രൈനിംഗ് സെന്ററിന്റെ സഹകരണത്തോടെ പുതുശ്ശേരി എം ജി ഡി എം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഷൈനി സാമുവൽ നിർവഹിച്ചു. അവിര ചാക്കോ, സ്കൂൾ നല്ല പാഠം കോർഡിനേറ്റർ ഷിനു എൽസാ എന്നിവർ പ്രസംഗിച്ചു.
മഴക്കാല രോഗങ്ങളായ ഡെങ്കു, എച്ച് വൺ, എൻ വൺ, എലിപ്പനി, കോളറ എന്നിവയെപ്പറ്റിയും പ്രതിരോധ പ്രവർത്തനങ്ങളെപറ്റിയും പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് ക്ളാസ് നയിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് ഡോ: സരിത സൂസൻ മറുപടി നൽകി. ശുചിത്വ കൈകഴുകലിൽ കുട്ടികൾക്ക് പരിശീലനവും നൽകി. ഡോ: റിയ, ഡോ: റീമ, ഡോ: റെഹാൻ, ഡോ: വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.