നിബന്ധനകൾ: സ്റ്റേഡിയം ഏതാവശ്യത്തിനാണോ ബുക്ക് ചെയ്യേണ്ടത് അതിനായുള്ള പ്രത്യേക അപേക്ഷാ ഫാറത്തിൽ നഗരസഭയിൽ അപേക്ഷ നൽകുകയും അതിനായി നിശ്ചയിച്ചിട്ടുള്ള ഫീസ് അടയ്ക്കേണ്ടതുമാണ്. ഇതിനായുള്ള അപേക്ഷാ ഫാറം നഗരസഭാ ആഫീസിൽ ലഭ്യമാണ്. അപേക്ഷാ ഫാറത്തിന് ജി.എസ്.റ്റി ഉൾപ്പെടെ 10/- രൂപ വാങ്ങേണ്ടതാണ്.
ഒരു വർഷത്തേയ്ക്ക് 1616 രൂപ അടച്ച് എൻട്രി പാസ് കരസ്ഥമാക്കേണ്ടതും പാസിനുള്ള ചിലവ് ഇതിൽ ഉൾപ്പെടുന്നതാണ്. സിന്തറ്റിക് ട്രാക്കിനുള്ളിലെ 6, 7, 8 എന്നീ ട്രാക്കുകൾ മാത്രമേ നടപ്പുകാർ ഉപയോഗിക്കുവാൻ പാടുള്ളു. നടപ്പുകാർക്ക് അനുവദിച്ചിരിക്കുന്ന സമയം രാവിലെ 5 മണി മുതൽ 7 മണി വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയുമാണ്, വാടക നൽകി കായികമത്സരങ്ങൾക്കും മറ്റുമായി സ്റ്റേഡിയം ബുക്ക് ചെയ്‌തിട്ടുള്ളവർക്ക് യാതൊരുവിധ തടസവും നടപ്പുകാർ ഉണ്ടാക്കുവാൻ പാടുള്ളതല്ല.
കായികമത്സരങ്ങൾക്കും മറ്റും സ്റ്റേഡിയം ബുക്ക് ചെയ്‌തിരിക്കുന്ന ദിവസങ്ങളിലും, നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളിലും എസ്.എം.സിയുടെ പ്രത്യേക തീരുമാന പ്രകാരം മുൻകുട്ടി അറിയിക്കാതെ തന്നെ സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് പ്രവേശനം നിരോധിക്കുന്നതാണ്.
നടപ്പുകാർ മാന്യമായ വേഷവും സിന്തറ്റിക് ട്രാക്കിന് അനുയോജ്യമായ പാദരക്ഷയും ഉപയോഗിക്കേണ്ട താണ്. ഇത് പാലിക്കാത്തവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സ്റ്റേഡിയത്തിനുള്ളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. (ചുയിംഗം, മറ്റ് മിഠായികൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കുടുകൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു)
സ്റ്റേഡിയത്തിനുള്ളിൽ മദ്യപാനം, പുകവലി, മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ഭക്ഷണം കഴിക്കൽ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം (പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കൂടുകൾ മുതലായവ) കർശനമായും നിരോധിച്ചിരിക്കുന്നു. സ്റ്റേഡിയത്തിനുള്ളിൽ തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. സിന്തറ്റിക് ട്രാക്കിന് വെളിയിൽ ടൈൽ പതിപ്പിച്ച വാക് വേ നടപ്പുകാർക്ക് വേണ്ടി സൗജന്യമായി അനുവദിച്ചിട്ടുള്ളതാണ്.
നടപ്പു വ്യായാമത്തിനായി എത്തുന്നവർക്ക് എസ്.എം.സി. നൽകുന്ന ഫോട്ടോ പതിച്ച സ്റ്റേഡിയം പ്രവേശന തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്. ഈ കാർഡിനുള്ള ചിലവിനായി 200 രൂപ അപേക്ഷകരിൽ നിന്നും ഈടാക്കുന്നതാണ്. സ്റ്റേഡിയത്തിന്റെ ട്രാക്കിന് വെളിയിലുള്ള ഭാഗം കായികേതര ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്നവർ പ്രതിദിനം 2000 രൂപാ സഗരസഭയിൽ അടച്ച് രസീത് വാങ്ങേണ്ടതും സ്റ്റേഡിയത്തിനുള്ളിലോ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലോ
പ്രവേശിക്കുവാൻ പാടില്ലാത്തതുമാണ്. വോളിബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ടുകൾക്ക് യാതൊരുവിധ തടസ്സവുമുണ്ടാകാത്ത വിധത്തിൽ മാത്രമേ സഗരസഭ നിർദ്ദേശിക്കുന്ന ഭാഗം (വെളിയിലുള്ള ഭാഗം) വാടകയ്ക്ക് എടുക്കുന്നവർ ഉപയോഗിക്കുവാൻ പാടുള്ളു. വാടകയ്ക്ക് എടുക്കുന്നവർ അവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന മാലിന്യങ്ങൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ തന്നെ നീക്കം ചെയ്യേണ്ട താണ്. ഇക്കാര്യം ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്.
സ്റ്റേഡിയം പൂർണ്ണമായും കായികാവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കേണ്ടതും സ്റ്റേഡിയത്തിനുള്ളിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുവാൻ പാടില്ലാത്തതുമാണ്. (ഉദാ: കുഴികുത്തുക, പന്തൽ ഇടുക, തുണുകൾ നാട്ടുക മുതലായവ). ഒരു മാസത്തേക്ക് 150രൂപ ചിലവിൽ ചെറിയ SHORT TIME PASS അനുവദിക്കുന്നതാണ്. (2 മാസത്തേക്ക് 300 രൂപ ) ID കാർഡിന് 200 രൂപ EXTRA ചിലവ്. കാലാവധി തീരുമ്പോൾ എല്ലാ വർഷവും പാസ് പുതുക്കേണ്ടതാണ്.