Hot Posts

6/recent/ticker-posts

ഓണം വരവായ്... വട്ടവട പച്ചക്കറികളുമായ് പാലാ അഗ്രിമ

പാലാ: ഗുണമേന്മയും വിഷരഹിതവുമായ പച്ചക്കറികൾ ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇടുക്കി രൂപതയുടെ സഹകരണത്തോടെ വട്ടവടയിൽ നിന്ന് കൊണ്ടുവന്ന വിവിധയിനം പച്ചക്കറികൾ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിപണനം ആരംഭിച്ചു. 


ഡയറക്ടർ ഫാ. തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി, സി. ലിനറ്റ് ഡി.എസ്.റ്റി. ക്ക് പടലവലങ്ങ നൽകികൊണ്ട് വിപണന ഉദ്ഘാടനം നിർവ്വഹിച്ചു. അസി. ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. 

നീളൻ കോവയ്ക്കയുണ്ടാകുന്ന ഗുണമേന്മയുള്ള കോവൽ തൈകളുടെ വിതരണോദ്ഘാടനം ഡോ. അലക്സ് തണ്ണിപ്പാറയ്ക്ക് നൽകികൊണ്ട് ഫാ. തോമസ് കിഴക്കേൽ നിർവ്വഹിച്ചു. ജോയി മലയിൽ, ജോയി വട്ടക്കുന്നേൽ, ജോബി ജോസ്, ജസ്റ്റിൻ ജോസഫ്, റോണിമോൻ റോയി, സി. ജെസ്‌ലിൻ സി.എം.സി, ലിസമ്മ കുര്യൻ, ജയ്സി മാത്യു തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു