പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെയും ഇക്കണോമിക്സ് അലുംനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2024- 25 നെക്കുറിച്ച് തുറന്ന ചർച്ചയും അവലോകനവും ഇന്ന് (ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച്ച) നടക്കും. ഉച്ചകഴിഞ്ഞു 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിക്കും.
ഇക്കണോമിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയും മുനിസിപ്പൽ ചെയർമാനുമായ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇക്കണോമിക്സ് വകുപ്പ് മുൻ മേധാവിയും ഏറ്റുമാനൂർ മംഗളം കോളേജ് പ്രിൻസിപ്പലുമായ ഡോ. കെ. കെ. ജോൺ മുഖ്യപ്രഭാഷണം നടത്തും.
ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. കെ. സി ബിജു, ഇക്കണോമിക്സ് അലുംനി അസോസിയേഷൻ പ്രസിഡൻറ് ഡോ. ജോർജുകുട്ടി വട്ടോത്ത്, വൈസ് പ്രസിഡൻറ് ഷെറിൻ ജോർജ്, സെക്രട്ടറി അഭിലാഷ് പി. വെട്ടം, ജോയിൻറ് സെക്രട്ടറി വി എം സെബാസ്റ്റിൻ, ട്രഷറർ ഡോ. ജോബൻ കെ. ആൻറണി, ഫാക്കൽറ്റി ഇൻ ചാർജ് അലൻ സക്കറിയ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. അന്ന് രാവിലെ വിദ്യാർത്ഥികൾക്കായി ബജറ്റിനെ ആസ്പദമാക്കിയുള്ള പേപ്പർ പ്രസന്റേഷൻ മത്സരവും നടത്തപ്പെടും.