Hot Posts

6/recent/ticker-posts

നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ; കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്

കോട്ടയം: മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. 


മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു സമ്മതപത്രം കൈമാറി. കോളേജ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ 1000 പേരുടെ നേത്രദാന സമ്മതപത്രം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: വ്യാസ് സുകുമാരൻ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. പി എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.ജെ മോഹനൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, ഡാനി ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ഷാലിമ ജെയിംസ്, 
അന്ധാതാനിവാരണ സമിതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി കെ ബിൻസി, എരുമേലി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റെക്സം പോൾ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി  ജോൺ  ജില്ലാ ഓഫ്തൽമിക് കോ ഓർഡിനേറ്റർ മിനിമോൾ പി ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി