പാലാ: സാമ്പത്തിക ജനാധിപത്യത്തിന്റെ സംയോജനത്തിന് പ്രസക്തിയേറുന്നതായും ഈ രംഗത്ത് കർഷക കമ്പനികൾക്ക് ഏറെ സാധ്യതയുണ്ടെന്നും സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടർ ഡോ.ജോസ് ചാത്തുക്കുളം അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കായി നബാർഡ് സംഘടിപ്പിച്ച ജില്ലാ തല സാച്ചുറേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രോഗ്രാമിൽ ആത്‌മാ പ്രോജക്ട് ഡയറക്ടർ സെബാസ്‌റ്റ്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, നബാർഡ് ജില്ലാ മാനേജർ റജി സഖറിയ, ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ്, പി.എസ്.ഡബ്ലിയു.എസ് എഫ് പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫുഡ് സെയ്ഫ് റ്റി അസിസ്റ്റന്റ് കമ്മീഷണർ രൺദീപ് .സി .ആർ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, ആത്മ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോർജ് കുര്യൻ, ഡപ്യൂട്ടി ഡയറക്ടർ നിഷാ മേരി സിറിയക് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
എ.ഡി.എ (മാർക്കറ്റിങ്ങ് ) യമുന ജോസ്, എ.ഡി.എ ട്രീസാ സെലിൻ ജോസ്, പി.എസ് ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി, സി.ഇ.ഒ വിമൽ ജോണി, ഹരിതം എഫ്.പി.ഒ സി.ഇ.ഒ ജോസ് മോൻ മണ്ണയ്ക്ക നാട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.