കോട്ടയം: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം.
