കാവുംകണ്ടം: കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനപ്രതിനിധിയുടെയും സെന്റ് മരിയ ഗോരെത്തി ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തും.
വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ ജയ്സി സണ്ണി പനന്താനത്ത് മുഖ്യപ്രഭാഷണം നടത്തും.