Hot Posts

6/recent/ticker-posts

കുന്നോന്നിയിൽ ഇനിയും വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ: കുന്നോന്നി മേഖലയുടെ സമഗ്ര വികസനത്തിനായി കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കേരള കോൺഗ്രസ് എം കുന്നോന്നി വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


യോഗത്തിൽ വാർഡ് പ്രസിഡണ്ട് ജോണി മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന സെക്രട്ടറിയേറ്റംഗം  സണ്ണി വടക്കേമുളഞ്ഞനാൽ, മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം സെക്രട്ടറി  തോമസ് ചെമ്മരപ്പള്ളി, മണ്ഡലം സെക്രട്ടറി ജോസ് വടകര, വാർഡ് പ്രസിഡൻമാരായ സിബി വരകു കാലായിൽ, ജോബി പടന്നമാക്കൽ, കർഷ യൂണിയൻ മണ്ഡലം പ്രസിഡണ്ട് ജെയിംസ് മാറാമറ്റം, തുടങ്ങിയവർ പ്രസംഗിച്ചു. 
യോഗത്തിൽ N M M S വിന്നർ മരിയ അലക്സ് വള്ളിയാംതടത്തിൽ, പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ അന്നാ ബോബി മനയാനിക്കൽ, എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ മാത്യുസ് സിബി പതിയിൽ, ജെഫിൻ ജിൻസ് വയലി ക്കുന്നേൽ തുടങ്ങിയവരെ എംഎൽഎ ആദരിച്ചു. 150 ഓളം പേർ പങ്കെടുത്ത സമ്മേളനം വൻ വിജയമാക്കിയ വാർഡ് കമ്മിറ്റിയെ എംഎൽഎ അഭിനന്ദിച്ചു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു