പാലാ കെ. എം. മാണി ബൈപ്പാസിൽ ളാലം പുത്തൻപള്ളിക്കും ആർ വി ജംഗ്ഷനും ഇടയിലുള്ള ഇറക്കത്തിൽ അപകടങ്ങൾ പതിവാകുന്നു. ഈ റോഡിൽ സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ നിത്യേന സഞ്ചരിക്കുണ്ട്. ചെറുതും വലുതും ആയ അപകടങ്ങൾ ഉണ്ടായിടട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
റോഡിൽ ടാറിഗിലെ അപാകത ഒരു പരിധിവരെ അപകട സാധ്യത ആണ്. ഇന്ന് രാവിലെ കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം. അധികാരികളുടെ ഭാഗത്തുനിന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് കെ റ്റി യു സി ബി സംസ്ഥാന പ്രസിഡണ്ട് മനോജ് മഞ്ചേരിൽ ആവശ്യപ്പെട്ടു.
രണ്ട് സ്കൂളുകളും രണ്ട് പള്ളിയും ഈ റോഡിന് ഇരുവശത്തുമായി സ്ഥിതിചെയ്യുന്നുണ്ട്. അതുകൂടാതെ രാവിലെയും വൈകുന്നേരവും നിരവധി സ്കൂളുൾ കുട്ടികളും പോകുന്ന വഴിയാണിത്. സ്വകാര്യ ആശുപത്രിയിലേക്കും പാലാ താലൂക്ക് ആശുപത്രിയിലേക്കും ആളുകൾ പോകുന്ന ഈ റോഡിൽ യാത്രക്കാരുടെ സുരക്ഷിതത്വം എത്രയും വേഗം ഉറപ്പാക്കണം.
ഇവിടുത്തെ ഈ സ്ഥിതി കാണിച്ചുകൊണ്ട് പിഡബ്ല്യുഡി മിനിസ്റ്റർ അടക്കമുള്ളവർക്ക് പരാതി കൊടുക്കുന്നതിനും കെ റ്റി യു സി ബി തീരുമാനിച്ചു എന്ന് മനോജ് മഞ്ചേരിൽ അറിയിച്ചു.