പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി രാജ്യത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 ന് ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേലും 8.30 ന് ബോയ്സ് ടൗണ്‍ അങ്കണത്തിൽ PDG ഡോ. സണ്ണി വി. സഖറിയാസും ദേശീയപതാക ഉയർത്തി.
