Hot Posts

6/recent/ticker-posts

ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹം: ലഫ്റ്റനൻ്റ് ജനറൽ മൈക്കിൾ മാത്യൂസ്

പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണൽ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലകളിൽ നിർഭയനായി പോരാടി സൈനികർക്കു ആത്മധൈര്യം പകർന്ന യോദ്ധാവായി പ്രവർത്തിച്ച് കർമ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശസ്നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്നും കാർഗിൽ യുദ്ധത്തിൽ ജൂബാർ ഹിൽസിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെ തുരത്താൻ നിർണ്ണായക പങ്ക് വഹിച്ചത് കേണൽ ബേബി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള റെജിമെൻ്റായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ  ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. 
ചെയർമാൻ ജോൺസൺ പാറൻകുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ട്, വൈസ് ചെയർമാൻ എബി ജെ ജോസ്, ജോയിൻ്റ് സെക്രട്ടറി സെബി പറമുണ്ട, മുനിസിപ്പൽ കൗൺസിലന്മാരായ തോമസ് പീറ്റർ, ജോസ് ചീരാംകുഴി, ബ്രിഗേഡിയർ ഒ എ ജെയിംസ്, കേണൽ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു