Hot Posts

6/recent/ticker-posts

മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ

പാലായിലെ സാമൂഹിക രാഷ്ട്രീയ ജാതിമത വർഗ്ഗ ഭേദമന്യേ ഒരു സ്നേഹ കൂട്ടായ്മ മരിയ സദനത്തിൽ നടന്നു. മരിയ സദനം അഭിമുഖീകരിക്കുന്നതു വലിയ പ്രശ്നമാണ് 550 ഓളം അംഗങ്ങളുണ്ട് എന്നുള്ളത്. നിയമത്തിന്റെ കണ്ണിൽ ഇതിന് ഒട്ടേറെ തടസ്സങ്ങൾ ഇപ്പോൾ അഭിമുഖീകരക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ട് മരിയസദനത്തിൽ സർക്കാർ തലത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ വരികയും മരിയ സദനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഒട്ടേറെ പരാമർശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഇത് പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വലിയൊരു പ്രതിസന്ധിയായി.


പാലാ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻ ജനപ്രതിനിധികൾ, ഒട്ടനവധി ആളുകൾ ഡയറക്ടർ സന്തോഷിനും, മരിയസദനത്തിനും ഏതു സാഹചര്യത്തിലും ഒപ്പമുണ്ടെന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ഈ ഒരു സാഹചര്യത്തിൽ സർക്കാർ സംവിധാനം ഇവിടെ എത്രമാത്രം അധികം ആളുകളുണ്ടോ അവരെ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മാർഗങ്ങൾ സ്വീകരിക്കുക, അല്ലെങ്കിൽ ഇത്തരത്തിലുള്ള നന്മ ചെയ്യുന്ന സ്ഥാപനങ്ങൾ സമൂഹത്തിൽ നിലനിൽക്കാൻ അനുവദിക്കുക എന്നുള്ള ഒരു പ്രമേയം മന്ത്രിമാർക്കും, രാഷ്ട്രീയ നേതാക്കന്മാർക്കും, സർക്കാർതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു. 
കൂടാതെ മരിയസദനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മരിയ സദനത്തിലെ എം.എസ്. ഡബ്ലിയു പഠിച്ച  സോഷ്യൽ വർക്കേഴ്സും പരിശീലനം നേടിയ നഴ്സ് മാരും സഹായികളുമായിട്ട് ഇവിടെ 60 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. അവർക്ക് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ CSR ഫണ്ടിൽ നിന്നുമാണ് ശമ്പളം നൽകിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ മരുന്ന്, പലചരക്ക്, പച്ചക്കറി, സഹകരണ ബാങ്ക് മറ്റു കുടിശ്ശികകൾ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ കടമുണ്ട്. ഈ കടം 2025 മാർച്ച് 31നകം തീർത്തില്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകുന്ന ഗ്രാന്റ് തുടർന്ന് നൽകുവാൻ സാധിക്കില്ല എന്ന്  അറിയിച്ചിട്ടുണ്ട്. 

ഈ വിവരം യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, മാണി സികാപ്പൻ എംൽഎ, നഗരസഭാ ചെയർമാൻ ഷാജി തുരത്തൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലേഴ്‌സ്, പഞ്ചായത്ത് മെമ്പേഴ്സ് അതോടൊപ്പം തന്നെ ഇടവക വികാരി ജോർജ് പഴയപറമ്പിൽ, ബൈജു കൊല്ലംപറമ്പിൽ  തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതായി അക്കൗണ്ട് രൂപീകരിക്കാനും അതോടൊപ്പം തന്നെ വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ട് അടുത്ത മാർച്ച് വരെ നിണ്ടുനിൽക്കുന്ന ഒരു ധനസമാഹരണം  നടത്തുവാനും തീരുമാനിച്ചു. നിലവിലുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നതിനുവേണ്ടി പൊതുസമൂഹത്തിനോട് ആവശ്യപ്പെടാനും അത് സോഷ്യൽ മീഡിയ വഴി വിദേശരാജ്യങ്ങളിലും നാട്ടിലും ഉള്ള സുമനസ്സുകളുടെ സഹായത്തിനു വേണ്ടി ജനപ്രതിനിധികളും എല്ലാവരും ഒറ്റക്കെട്ടായിട്ട് മുന്നോട്ട് ഇറങ്ങാനുള്ള തീരുമാനം യോഗം എടുത്തു. 
മാണി സി. കാപ്പൻ എംഎൽഎ, പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടക്കൽ, പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി, ബാബു കെ ജോർജ്, ബിനീഷ് ഏഴാച്ചേരി, സജോ പൂവത്താനി, ബൈജു കൊല്ലംപറമ്പിൽ, കുര്യൻ ജോസഫ്, മാത്യു കണമല, ഷിബു തെക്കേമറ്റം, സാബു അബ്രഹാം, സന്തോഷ് മണർകാട്, പിസി ചെറിയാൻ, ലീന സണ്ണി, ജോസിൻ ബിനോ ബിജു പാലുപ്പടവൻ, ജോസ് ചീരാൻകുഴി, ബിജു കൂട്ടിയാനി, ജോഷി വട്ടക്കുന്നേൽ, രാജേഷ് പാറയിൽ, ഡേവിസ് പാലത്തിങ്കൽ, ഷാജി സെബാസ്റ്റ്യൻ, ബിനോയ് തോമസ്, ടോമി ദിവ്യരക്ഷാലയം തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു