Hot Posts

6/recent/ticker-posts

പാലാ ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു

പാലാ: പാലാ ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ഇത് വരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. polyadmission.org എന്ന വെബ്സൈറ്റ് മുഖേന ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കോളേജിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. ഓഗസ്റ്റ് 7 മുതൽ ആണ് സ്പോട്ട് അഡ്‌മിഷൻ ആരംഭിക്കുന്നത്. പത്താം ക്ലാസ് വിജയം ആണ് യോഗ്യത, മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് റാങ്ക് നിർണ്ണയം നടത്തുന്നത്, ഒരു ലക്ഷത്തിൽ താണ വരുമാനം ഉള്ള വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യം ആണ് വിദ്യാഭ്യാസം, മൂന്നു വർഷം ആറു സെമെസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന ഡിപ്ലോമ കരിക്കുലം അവസാന സെമെസ്റ്ററിൽ (6th സെമസ്റ്റർ ) പ്രമുഖ കമ്പനികളിൽ മികച്ച സ്റ്റൈഫെൻ്റോടു കൂടി ഇൻ്റേൺഷിപ് ചെയ്യുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്നു.


L&T, Wipro, Tata, Texas instruments, Maruthi, Adithya Birla, Asian paints പോലെ ഉള്ള പ്രശസ്‌ത സ്ഥാപനങ്ങളിൽ ക്യാമ്പസ് ഇൻ്റർവ്യൂ വഴി ജോലി, തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പ്രശസ്‌ത എഞ്ചിനീയറിംഗ് കോളേജുകളിലേക്കു രണ്ടാം വർഷത്തേക്കു നേരിട്ട് പ്രവേശനം, തൊഴിൽ ദാതാവ് ആവാനുള്ള അവസരം ഇതെല്ലാംഡിപ്ലോമ കഴിഞ്ഞു ഉള്ള അവസരങ്ങൾ ആണ്. ഉപരി പഠനത്തിനും തൊഴിൽ ലഭിക്കുന്നതിനും സംരംഭകർ ആവുന്നതിനും വേണ്ട രീതിയിൽ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനു വേണ്ടി പ്ലേസ്മെൻ്റ് സെൽ, എൻ്റർപ്രെനുർഷിപ് സെൽ പോലുള്ള വിവിധ സെല്ലുകൾ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ അധ്യയന വര്ഷം നൂറിൽ അധികം വിദ്യാർത്ഥികൾക്ക് പ്ലേസ്മെൻ്റ് ലഭിക്കുകയും നാൽപ്പതിൽ അധികം വിദ്യാർത്ഥികൾ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ ഉപരി പഠനത്തിന് ചേരുകയും ചെയ്തിട്ടുണ്ട്. സമർപ്പണ ബുദ്ധിയോടെ കർമ്മനിരതരായി പ്രവർത്തിക്കുന്ന അധ്യാപകർ, മികച്ച ഭൗതീക സാഹചര്യങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ഈ സ്ഥാപനത്തിന് ഉണ്ട്.
1984 ൽ സ്ഥാപിതമായ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ നാല് പ്രധാനപ്പെട്ട വിഭാഗങ്ങളിലാണ് ത്രിവൽസര ഡിപ്ലോമ കോഴ്‌സുകൾ പ്രദാനം ചെയ്യുന്നത്. ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആണ് കോഴ്‌സുകൾക്ക് അംഗീകാരം നൽകുന്നത്.
പാലാ നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കാനാട്ടുപാറയിൽ അതിമനോഹരമായ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന ഗവ. പോളിടെക്‌നിക്ക് കോളേജ് കഴിഞ്ഞ അധ്യയന വര്ഷം നാഷണൽ ബോർഡ് ഓഫ് അസിക്രെഡിറ്റേഷൻ അംഗീകാരം എന്ന അഭിമാന നേട്ടം കൈവരിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സ്വപ്‌ന തുല്യമായ ഈ അംഗീകാരം പാലാ ഗവ. പോളിടെക്‌നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് ലഭിച്ചിരിക്കുന്നത്. മറ്റു പ്രോഗ്രാമുകൾ അതിവേഗം ഈ നേട്ടത്തിലേക്ക് നടന്നടുക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആറാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തെയും പോളിടെക്‌നിക് ആണ് ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പാലാ, ഗവണ്മെൻ്റ്/എയ്‌ഡഡ്/ സ്വകാര്യ മേഖലകളിലായി നൂറ്റിപ്പത്തോളം പോളിടെക്നിക്കുകൾ ഉള്ളതിൽ 8 ഗവണ്മെൻ്റ് പോളിടെക്‌നിക്കുകൾക്കും ഒരു എയ്‌ഡഡ് കോളേജിനും രണ്ടു സ്വകാര്യ കോളേജുകൾക്കും മാത്രം ആണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാനാവശ്യമായ ബോധനരീതി നടപ്പിലാക്കുവാനാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (AICTE) അക്രഡിറ്റേഷനുവേണ്ടി നിഷ്‌കർഷിക്കുന്നത്. അക്രെഡിറ്റഡ് ആയ പ്രോഗ്രാമുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും മറ്റുമുള്ള ജോലികൾക്കു മുൻഗണനയും ലോകനിലവാരത്തിലുള്ള വേതന വ്യവസ്ഥകൾക്ക് അർഹതയുമുണ്ടാവും.

സാധാരക്കാരന്റെ മക്കൾക്ക്‌ ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് നാടിനാകെ അഭിമാനമാണെന്നും കൂടുതൽ പ്രദേശവാസികളായ കുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരണമെന്നും പാലാ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കൗൺസിൽ അധ്യക്ഷൻ കൂടിയായ ബൈജു കൊല്ലപ്പറമ്പിൽ വർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ അനി എബ്രഹാം, പി റ്റി എ സെക്രട്ടറി ശ്യാംരാജ് ആർ എൽ, അഡ്മിഷൻ കോർഡിനേറ്റർ രമേശ്‌ എം വിവിധ ബ്രാഞ്ച് മേധാവികളായ ബിനു ബി ആർ, സ്മിത വി, ഭാമ ദേവി, ഷാനിഫ ഇ എന്നിവർ സന്നിഹിതരായിരുന്നു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി