Hot Posts

6/recent/ticker-posts

പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി 2024 ഓഗസ്റ്റ് 25 ഞായർ മുതൽ സെപ്തംബർ 8 ഞായർ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. 


തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉ ണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. റവ. ഫാ. ജിസൺ പോൾ വേങ്ങാശ്ശേരി മരിയൻ കൺവൻഷൻ നയിക്കുന്നു. ആഗസ്റ്റ് 30-നു വെള്ളി ഉച്ചക്കഴിഞ്ഞ് 4.15 നു തിരുനാൾ കൊടിയേറ്റ്, പ്രസു ദേന്തി വാഴ്‌ച, ലദ്ദീഞ്ഞ്, തുടർന്ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന തുടർന്ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മ ആചരിച്ച് സിമി ത്തേരി സന്ദർശനവും ഉായിരിക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- വികാരി റവ. ഫാ. ജോസഫ് തടത്തിൽ.
ആഗസ്റ്റ് 30 വെള്ളി മുതൽ സെപ്റ്റംബർ 7 ശനി വരെ തിരുനാ ളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധ നയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30-നും വൈകിട്ട് 7.00 നും ആഘോഷമായ വി. കുർബാനയും, നൊവേനയും വൈകുന്നേരം 6-നു ആഘോഷമായ ജപമാല പ്രദഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 3 ചൊവ്വ ഉച്ചക്കഴിഞ്ഞ് 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന. മുഖ്യ കാർമ്മികത്വം വഹിക്കുന്നത്- ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ഞായർ ഇടവകദിനമായി ആഘോഷിക്കുന്നു. വെളുപ്പിനെ 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.00-നും ആഘോഷമായ വി. കുർബാനയും, സന്ദേശവും നൊവേനയും ഉായിരിക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായ തിരുനാൾ റാസയും, നൊവേനയും നടത്തപ്പെടുന്നു. റവ. ഫാ. സ്‌കറിയ മലമാ ക്കൽ, റവ. ഫാ. തോമസ് കൊച്ചോടയ്ക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചെരിപു രത്ത്, തുടങ്ങിയവർ കാർമ്മികത്വം വഹിക്കുന്നു. റവ. ഫാ തോമസ് പുതുപ്പറമ്പിൽ തിരുനാൾ സന്ദേശം നല്‌കും. തുടർന്ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ തിരു നാൾ പ്രദഷിണവും. കൊടിയിറക്കും ഉണ്ടായിരിക്കും.ഇടവക വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ്റ് റവ. ഫാ. ജോസ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറ മ്പിൽ, ഫാ. ആൻ്റണി നങ്ങാപറമ്പിൽ തുടങ്ങിയവർ തിരുനാൾ കർമ്മങ്ങൾക്കും, കൈക്കാരൻമാരായബേബി ചക്കാലയ്ക്കൽ, റ്റോം ഞാവള്ളിൽതെക്കേൽ, പ്രൊഫ. തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, തിരുനാൾ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ തിരുനാൾ ആഘോഷ ങ്ങൾക്ക് നേത്യത്വം നല്‌കും.
വാർത്താസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റൻറ് ഫാ. ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ ഫാ.സ്കറിയാ മേനാം പറമ്പിൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലക്കൽ, മാണി കുന്നംകോട്ട്, തിരുനാൾ കമ്മിറ്റി കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു