Hot Posts

6/recent/ticker-posts

സെൻ്റ് തോമസ് കോളേജിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഇന്ത്യയുടെ 78-ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പാലാ സെന്റ് തോമസ് കോളേജ് പാലാ (ഓട്ടോണമസ്) യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 


ഭാരതത്തിന്റെ ചരിത്രത്തെ കുറിച്ചും പൗരബോധത്തിനെ പറ്റിയും ഏവരോയും ഓർമ്മിപ്പിച്ചുകൊണ്ട് സന്ദേശം നൽകി. എൻ.സി.സി നേവൽ വിംഗ് കേഡറ്റുകളും ആർമിയും ചേർന്ന് നടത്തിയ പരേഡും സ്വാതന്ത്ര്യ സേനാനികളെ സ്മരിച്ചു കൊണ്ടുള്ള അവതരണവും ഏറെ ശ്രദ്ധേയമായി.
കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, കേളേജ് ബർസാർ ഫാ. മാത്യൂ ആലപ്പാട്ട് മേടയിൽ  എൻ. സി. സി നേവൽ വിഭാഗം എ.എൻ. ഒ. സബ് ലഫ്റ്റനന്റ് അനീഷ് സിറിയക്, എൻ.സി.സി ആർമി വിംഗ് എ.എൻ.ഒ ടോജോ ജോസഫ്, അധ്യാപകർ, അനധ്യാപകർ പൂർവ്വ വിദ്യർത്ഥികൾ, കോളേജിലെ വിദ്യാർത്ഥിനി വിദ്യാർത്ഥിക്ക് തുടങ്ങിയ സംബന്ധിച്ചു. യുവാക്കളിൽ രാജ്യ സ്നേഹം വർധിപ്പിക്കാനും, രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുവാനും ഈ സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ സാധിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു