Hot Posts

6/recent/ticker-posts

പാലാ സെൻ്റ് തോമസ് കോളേജിൽ സ്വാതന്ത്ര്യ ദിനാചരണം


ഇന്ത്യയുടെ 78-ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പാലാ സെന്റ്. തോമസ് കോളേജ് പാലാ (ഓട്ടോണമസ്) യിലെ അദ്ധ്യാപകരും  വിദ്യാർത്ഥികളും  പങ്കാളികളായി. 

കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ഭാരതത്തിന്റെ ചരിത്രത്തെ കുറിച്ചും പൗരബോധത്തിനെ പറ്റിയും ഏവരോയും ഓർമ്മിപ്പിച്ചു കൊണ്ട് സന്ദേശം നൽകി. എൻ.സി.സി നേവൽ വിംഗ് കേഡറ്റുകളും ആർമി ചേർന്ന് നടത്തിയ പരേഡും സ്വാതന്ത്ര്യ സേനാനികളെ സ്മരിച്ചു കൊണ്ടുള്ള അവതരണവും ഏറെ ശ്രദ്ധേയമായി.
കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, കേളേജ് ബർസാർ ഫാ. മാത്യൂ ആലപ്പാട്ട് മേടയിൽ  എൻ. സി. സി നേവൽ വിഭാഗം എ.എൻ. ഒ. സബ് ലഫ്റ്റനന്റ് അനീഷ് സിറിയക്, എൻ.സി.സി ആർമി വിംഗ് എ.എൻ.ഒ ടോജോ ജോസഫ്, അധ്യാപകർ, അനധ്യാപകർ പൂർവ്വ വിദ്യർത്ഥികൾ , കോളേജിലെ വിദ്യാർത്ഥിനി വിദ്യാർത്ഥിക്ക് തുടങ്ങിയ സംബന്ധിച്ചു. 
യുവാക്കളിൽ രാജ്യ സ്നേഹം വർധിപ്പിക്കാനും, രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുവാനും ഈ സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ സാധിച്ചു.



Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി