Hot Posts

6/recent/ticker-posts

ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ ഗാന്ധിസ്ക്വയർ സന്ദർശിക്കും

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയർ സന്ദർശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. 


രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ  ശില്പി ചേരാസ് രവിദാസിനെ തുഷാർ ഗാന്ധി ആദരിക്കും.
ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ. ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ അഭ്യർത്ഥനയെത്തുടർന്നാണ് തുഷാർ ഗാന്ധി മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ എത്തിച്ചേരുന്നത്.
മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികം ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ നൂറാം വാർഷികം, ഭാരതസ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം എന്നിവയുടെ സ്മരണയ്ക്കായിട്ടാണ് പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറും സ്ഥാപിച്ചത്. പാലാ നഗരസഭ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് അനുവദിച്ച സ്ഥലത്ത് 2022 ൽ നിർമ്മിച്ച ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അനാവരണം ചെയ്തത്. പാലായിലെ ആദ്യത്തെ ദേശീയ സ്മാരകമാണ് മൂന്നാനിയിലെ ഗാന്ധിസ്‌ക്വയർ. ഗാന്ധി സ്ക്വയറിൻ്റെ പരിപാലന ചുമതല നിർവ്വഹിക്കുന്നതും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ്.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു