Hot Posts

6/recent/ticker-posts

വയനാടിനെ ഒപ്പംചേർത്ത് കോട്ടയം: ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം

കോട്ടയം: വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായപ്രവാഹം. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചെക്കുകളും തുകയും ഏറ്റുവാങ്ങി. മുട്ടുചിറ സ്വദേശി ജസ്റ്റിൻ ദേവസ്യ 10,000 രൂപയും താഴത്തങ്ങാടി സ്വദേശി എം. ചിദംബരവും മകൾ ഗീത സജിയും ചേർന്ന് 20,000 രൂപയും പെരുന്ന സ്വദേശി ടി. ഇന്ദിരാദേവി 50,000 രൂപയും നൽകി. കാനറ ബാങ്ക് മുൻ സീനിയർ മാനേജർ പി.യു. ഐപ്പും ഭാര്യ ബി.സി.എം. കോളജ്  മുൻ പ്രൊഫസർ ഡോ. വത്സമ്മ കോരയും ഒരു മാസത്തെ പെൻഷൻ തുകയായ ഒരു ലക്ഷം രൂപ കളക്ടർക്ക് കൈമാറി. 


സ്‌കൂൾ പാചകതൊഴിലാളിയായ ബിൻസി റെജി 3000 രൂപ കളക്ടർക്ക് കൈമാറി. ആർപ്പൂക്കര തൊണ്ണംകുഴി ജി.എൽ.പി.ബി. സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,350 രൂപയും ഒളശ ഗവൺമെന്റ് എൽ.പി. സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,000 രൂപയും കളക്ടർക്ക് കൈമാറി.
പൈക ഉരുളിക്കുന്നം ഉദയപുരുഷസ്വാശ്രയസംഘം 25,000 രൂപയും കോട്ടയം യുനീക് എനർജി എന്ന സ്ഥാപനവും ജീവനക്കാരും സമാഹരിച്ച 37,500 രൂപയും ചാരിറ്റബിൾ സൊസൈറ്റി ഫോർ ഹുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് എമെർജൻസി റെസ്‌പോൺസ് ട്രെയിനിങ് എന്ന എം.ജി. സർവകലാശാല ദുരന്തനിവാരണപഠന സ്റ്റുഡന്റ്‌സ് അലൂംമ്‌നി സമാഹരിച്ച 46,980 രൂപയും ജില്ലാ കളക്ടർക്ക് കൈമാറി.
ജന്മദിനാഘോഷം ഒഴിവാക്കി തുക സംഭാവന നൽകി വിദ്യാർഥിനികൾ



കോട്ടയം: ജന്മദിനാഘോഷ ചടങ്ങുകൾ ഒഴിവാക്കി തുക വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർഥിനികൾ. ഗാന്ധിനഗർ മുടിയൂർക്കര കുറ്റിമറ്റത്തിൽ കെ.പി. സുനിൽ കുമാറിന്റെയും സജിന ശശിയുടെയും മകൾ എസ്. ശ്രീകാർത്തിക 5000 രൂപയും ചുങ്കം ഇടയാഞ്ഞിലി മാലിയിൽ കെ.എസ്. ഷാൽ കുമാറിന്റെയും സൗമ്യ ഷാലിന്റെയും മകൾ ഭദ്ര ഷാൽ 2000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് തുക കൈമാറി. ലൂർദ്ദ് പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് എസ്. ശ്രീകാർത്തിക. ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഭദ്ര ഷാൽ.


വയനാടിനായി കുറിച്ചിത്താനം ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ് ദുരിതാശ്വാസനിധിയിലേക്ക് 1,01,111 രൂപ നൽകി


കോട്ടയം: വയനാട് ദുരിതബാധിതർക്ക് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ 1,01,111 രൂപ നൽകി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും മാനേജ്‌മെൻറും സമാഹരിച്ച തുക സ്‌കൂൾ പ്രതിനിധികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. തുക സമാഹരിച്ച സ്‌കൂൾ പി.ടി.എ.യെയും അധ്യാപകരെയും വിദ്യാർഥികളെയും കലക്ടർ അഭിനന്ദിച്ചു.

പി.ടി.എ. പ്രസിഡന്റ് സി.കെ. രാജേഷ് കുമാർ, അധ്യാപകൻ പി.എസ്. ദിലീപ് കുമാർ, എസ്.എം.സി. ചെയർമാൻ പി. സന്തോഷ് കുമാർ, പി.ടി. എ വൈസ് പ്രസിഡന്റ് ടി.എസ്. അജിത്ത് കുമാർ, അംഗങ്ങളായ എം.എസ്. ഉണ്ണികൃഷ്ണൻ, രാഖി രാഘവൻ, എ.എം. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ഡി.സി. ബുക്‌സും എഴുത്തുകാരും 10 ലക്ഷം രൂപ നൽകി


കോട്ടയം: വയനാട് ദുരന്തബാധിതരുടെ അതിജീവനത്തിനായി ഡി.സി ബുക്‌സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചെക്ക് ഏറ്റുവാങ്ങി. എഴുത്തുകാരനായ മനോജ് കുറൂർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡി.സി ബുക്‌സ് പ്രതിനിധികളായ ഏ.വി. ശ്രീകുമാർ, എം.സി. രാജൻ, ആർ. രാമദാസ്, കെ.ആർ. രാജ് മോഹൻ, ജോജി, ഫാത്തിമ താജുദ്ദീൻ, അനുരാധ, ആഷാ അരവിന്ദ് എന്നിവർ സന്നിഹരായിരുന്നു.

ദുരിതബാധിതർക്ക് സഹായമേകി വെച്ചൂർ ഗ്രാമപഞ്ചായത്ത്


കോട്ടയം: വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെച്ചൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും സമാഹരിച്ച 50,000 രൂപയും ഹരിതകർമസേന(ജ്യോതിസ് കൺസോർഷ്യം) സമാഹരിച്ച 26,000 രൂപയും  ഗ്രാമപഞ്ചായത്ത് സമാഹരിച്ച അവശ്യസാധനങ്ങളും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാറിന്റെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് തുകയും അവശ്യസാധനങ്ങളും കൈമാറിയത്.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു