Hot Posts

6/recent/ticker-posts

വിഷരഹിത പച്ചക്കറികളുമായി പാലായിൽ അഗ്രിമ ഓണ വിപണി ആരംഭിച്ചു

പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക, ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ഒരുക്കിയ ഓണ വിപണിക്കു തുടക്കമായി. 



ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രൂപതയിലുടനീളം നടത്തപ്പെടുന്ന ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം അഗ്രിമയിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു.  


ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, കമ്മറ്റിയംഗങ്ങളായ പി.ജെ തോമസ് പുണർതാംകുന്നേൽ, രാജു മാത്യു പറഞ്ഞാട്ട്, പി.ആർ.ഒ. ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ജോബി ജോസ്, ജസ്റ്റിൻ ജോസഫ്, അനു റജി, ജയ്സി മാത്യു, ആലീസ് ജോർജ്, അമൽ ഷാജി, റോണി മോൻ റോയി, ജോയി പുളിയ്ക്കകുന്നേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ