പാലാ: “സ്ത്രീധനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക" എന്നതായിരുന്നു സെമിനാറിൻ്റെ മുഖ്യവിഷയം. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിൽ നിന്നും വനിതകളെ മോചിപ്പിക്കുന്നതിനായി 1961-ൽ തന്നെ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ രാജ്യമാണ് നമ്മുടേത്. ഈ നിയമത്തിൽ സംസ്ഥാന സർക്കാർ 2004-ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ചട്ടങ്ങൾ പരിഷ്ക്കരിക്കുകയും കൂടുതൽ ശിക്ഷ ഉറപ്പാക്കുകയും ചെയ്‌തു.
നിയമം മൂലം സ്ത്രീധനം കർശനമായി നിരോധിച്ചിട്ടും ഇപ്പോഴും സ്ത്രീധനമെന്ന ദുരാചാരവും അതുമൂലമുള്ള പീഡനവും തുടരുന്നുവെന്നാണ് സമീപ കാലത്തെ ചില സംഭവങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ കൊല്ല പ്പെടുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരളം ഇക്കാര്യത്തിൽ വ്യത്യസ്ഥമായിരുന്നുവെങ്കിലും ഭർത്താവിന്റെയും ഭർത്യവീട്ടുകാരുടെയും ശാരീരിക മാനസികപീഡനങ്ങൾക്ക് സ്ത്രീകൾ ഇരയാകേണ്ടി വരുന്നുവെന്ന വാർത്തകൾ ഇപ്പോൾ കൂടി വരികയാണ്. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് കേരള വനിത കമ്മീഷൻ. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അതിലൂടെ സ്ത്രീധനമെന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നവരായി അവരെ പരിവർത്തനം ചെയ്യാനും ലക്ഷ്യമിട്ട് സ്ത്രീധനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക എന്നതായിരുന്നു പാലായിൽ നടന്ന സെമിനാറിന്റെ വിഷയം.
സെമിനാർ കേരള വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ലീന സണ്ണി പുരയിടം (വൈസ് ചെയർമാൻ, പാലാ നഗരസഭ), കെ. ചന്ദ്രശോഭ (ബഹു. ലോ ഓഫീസർ, കേരള വനിത കമ്മീഷൻ), എ. ആർ. അർച്ചന (റിസർച്ച് ഓഫീസർ, കേരള വനിത കമ്മീഷൻ വൈസ് ചെയർപേഴ്‌സൺ), ബൈജു കൊല്ലംപറമ്പിൽ (വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), ജോസിൻ ബിനോ (കൗൺസിലർ, വാർഡ്-2), തോമസ് പീറ്റർ (കൗൺസിലർ, വാർഡ്-3), നീനാ ജോർജ്ജ് ചെറുവള്ളി (കൗൺസിലർ, വാർഡ്- 4), സതി ശശികുമാർ (കൗൺസിലർ, വാർഡ്-5), ജോസ് ജെ. ചീരാംകുഴി (കൗൺസിലർ, വാർഡ്-7), ആന്റോ ജോസ് പടിഞ്ഞാറേക്കര (കൗൺസിലർ, വാർഡ്- 10), സിജി പ്രസാദ് (കൗൺസിലർ വാർഡ്-14), ആനി ബിജോയി (കൗൺസിലർ), ബിജി ജോജോ (കൗൺസിലർ, വാർഡ്-20), മായ പ്രദീപ് (കൗൺസിലർ, വാർഡ്-25), ശ്രീകല അനിൽ കുമാർ (സി.ഡി.എസ്. ചെയർപേഴ്സൺ), ജ്യോതി എസ്. കുമാർ (ICDS സൂപ്പർവൈസർ) തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ശ്രീജിത്ത് (കൊട്ടാരക്കര കോടതി), കെ.എൻ. ഷീബ (റിസോഴ്‌സ് പേഴ്സൺ, കില) എന്നിവർ ക്ലാസ് നയിച്ചു.