Hot Posts

6/recent/ticker-posts

അരുവിക്കച്ചാൽ ടൂറിസം പദ്ധതി നടപ്പിലാക്കും; അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ


ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഏറെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിനെ കൊണ്ട് പദ്ധതി ആവിഷ്കരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി 45 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി ടുറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ  പറഞ്ഞു.

പാതാംപുഴയിൽ കേരള കോൺഗ്രസ് (എം) ഒമ്പതാം വാർഡ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആണ്  എംഎൽഎ ഇക്കാര്യങ്ങൾ അറിയിച്ചത്. മന്നം പെരുങ്കുവ റോഡിന് ഫണ്ട് അനുവദിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എംഎൽഎക്ക് നിവേദനം നൽകി. ഇക്കാര്യം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ പ്രഖ്യാപിച്ചു.
വാർഡ് പ്രസിഡന്റ് ജോർജുകുട്ടി കുഴിവേലിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് സാൻജോ കയ്യാണിയിൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സണ്ണി വടക്കേ മുളഞ്ഞനാൽ, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ, നിയോജക മണ്ഡലം സ്റ്റിയറിങ് കമ്മിറ്റിയംഗം സാബു പൂണ്ടികുളം തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു. 
യോഗത്തിൽ ജോമി മുളങ്ങാശ്ശേരിൽ, അജു ലൂക്കോസ്, വിൻസെന്റ് കളപ്പുരക്കൽ, ബെന്നി വടക്കേൽ, ജോസ് ആട്ടപ്പാട്ട്, അപ്പച്ചൻ ഐക്കര കുന്നേൽ, ജോജോ കുഴിവേലി പറമ്പിൽ, ദേവരാജൻ കല്ലേപ്പിള്ളി തുടങ്ങി, വനിതാ പ്രവർത്തകർ അടക്കം 40 ഓളം പേർ പങ്കെടുത്തു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു