Hot Posts

6/recent/ticker-posts

സി എഫ് തോമസിന്റെ ഓർമ്മകൾ ആർക്കും മായ്ക്കാൻ കഴിയില്ല: സജി മഞ്ഞക്കടമ്പിൽ

ചങ്ങനാശ്ശേരി: ഒരു അഴിമതി ആരോപണം പോലും എറ്റുവാങ്ങാതെ 42 വർഷം ചങ്ങാനാശ്ശേരിയുടെ MLAയും കേരളത്തിന്റെ മന്ത്രിയും ആയിരുന്ന അദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമായിരിന്ന സി.എഫ് തോമസ് സാറിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും താൽപ്പര്യമില്ലെന്നും  സ്മാരകം നിർമ്മിച്ചില്ലെങ്കിലും ചങ്ങനാശ്ശേരിയിലെ ജനങ്ങളുടെ മനസിൽ നിന്നും സി.എഫ് തോമസിന്റെ ഓർമ്മകളെ ആർക്കും മായ്ക്കാനാകില്ലന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
സി.എഫ് തോമസ് മന്ത്രിയായിരുന്നപ്പോൾ തുക അനുവധിച്ച ചങ്ങനാശ്ശേരി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, ബസ് സ്റ്റാന്റിന് സി.എഫ് തോമസിന്റെ പേര് നൽകണമെന്നും അവശ്യമുന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും സജി പറഞ്ഞു.
സി.എഫ് തോമസിന്റെ 4-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ചങ്ങാനാശേരി മെത്രപോലിത്താൻ പള്ളിയിലെ കബറിടത്തുങ്കൽ പുഷ്പ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. സി.എഫ് തോമസിന്റെ സ്മരണ നിലനിർത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സജി പറഞ്ഞു.
വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, കാഥികൻ നിരണം രാജൻ, ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ, യൂത്ത് ഫ്രണ്ട് സംസ്ഥാന കോർഡിനേറ്റർ റ്റിജോ കൂട്ടുമ്മേക്കാട്ടിൽ, പാർട്ടി ജനറൽ സെക്രെട്ടറിമാരായ അഡ്വ: സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് ആമ്പലാറ്റിൽ, കോട്ടയം ജോണി, രഞ്ജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളിയേക്കൽ, കെ. ഉണ്ണികൃഷ്ണൻ, അഡ്വ: രാജേഷ്, സുമേഷ് നായർ ,രാജേഷ് ഉമ്മൻ കോശി, സലിം കുമാർ കാർത്തികേയൻ, ജി. ജഗദീഷ് ,ബിബിൻ ശൂരനാടൻ, ഷാജി തെള്ളകം, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടാരത്തിൽ, ബിജു തോട്ടത്തിൽ, സുരേഷ് തിരുവഞ്ചൂർ, അഖിൽ ഇല്ലിക്കൽ, ഷാജി താഴത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു