വഴിത്തല: ഡി സി എൽ വഴിത്തല മേഖലാ സാരഥി സംഗമവും തെരത്തെടുപ്പും നെടിയശാല സെൻറ് മേരീസ് യു.പി സ്കൂളിൽ ഹെഡ് മാസ്റ്റർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ ഡെപ്യൂട്ടി ലീഡർ ദേവദത്തൻ കെ.എസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, തൊടുപുഴ പ്രവിശ്യ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, മേഖലാ ഓർഗനൈസർ വിവിഷ് വി റോളൻറ് എന്നിവർ ക്ലാസുകൾ നയിച്ചു.
ശാഖാ ഡയറക്ടർ അനിൽ ലൂക്ക് സൈമൺ, മാറിക സെൻറ് മേരീസ് എൽ പി എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി കുര്യൻ, റിജോ ജോസഫ്, സിസ്റ്റർ റ്റിനി മരിയ എന്നിവർ പ്രസംഗിച്ചു. മേഖലാ കൗൺസിലർമാരായി കൂത്താട്ടുകുളം ഇൻഫൻറ് ജീസസ് ഇ.എം എച്ച് എസിലെ ആൻമരിയ ബൈജുവിനെയും പുറപ്പു ഴ സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ് എസിലെ ദേവദത്തൻ കെ.എസിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ലീഡർ - മാളവിക മഞ്ജുഷ് (സെൻറ് സെബാസ്റ്റ്യൻസ് പുറപ്പുഴ), ഡെപ്യൂട്ടി ലീഡർ - ഡെയ്സൺ ജോസഫ് ജസ്റ്റിൻ (ഇൻഫൻറ് ജീസസ് കൂത്താട്ടുകുളം), ജനറൽ സെക്രട്ടറിമാർ - നീരജ് കെ രാജു (സെൻറ് മേരീസ് നെടിയ ശാല), എലിസബത്ത് നിക്കോളാസ് (സെൻറ് മേരീസ് മാറിക), പ്രോജക്റ്റ് സെക്രട്ടറി - ഷൈൻമരിയ സിബി (സെൻറ് ആൻ്റണീസ് വെങ്ങാലൂർ വഴിത്തല), ട്രഷറർ - ഇമ്മാനുവേൽ ജെയ്മോൻ (സെൻറ് മേരീസ് മാറിക).