തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർ രതീഷ് പി എസ്, സി. ഡി.എസ്. വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.