Hot Posts

6/recent/ticker-posts

എലിക്കുളം പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ നടന്നു

പാലാ: ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തിൽ മരിയസദനത്തിന് കൈത്താങ്ങ് ആകുവാൻ നടത്തുന്ന ധനസമാഹാരണ യജ്ഞത്തിൽ പങ്കാളിയാകുവാൻ എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിമ്മി ജേക്കബിന്റെ  അധ്യക്ഷതയിൽ യോഗം നടന്നു. 
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സൂര്യ മോൾ മെമ്പർമാരായ ആശാമോൾ, സെൽവി വിൽസൺ, ദീപ കെ പിള്ളൈ, ഷേർലി അന്ത്യംകുളം, മാത്യു മാത്യു, ഷാജി എസ്, സരീഷ് കുമാർ എം ആർ, സിനിമോൾ, കെ എം ചാക്കോ, അഖിൽ അപ്പുക്കുട്ടൻ, നിർമ്മല ചന്ദ്രൻ, ജെയിംസ് ചാക്കോ ജീരകത്തിൽ, സിനി ജോയ്, യമുന പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 
എലിക്കുളം പഞ്ചായത്തിലെ നിരവധി ആളുകൾ മരിയ സദനത്തിൽ ചികിത്സയിലുണ്ടെന്നും ഒരിക്കലെങ്കിലും  ആർകെങ്കിലും വേണ്ടി മരിയ സദനത്തിൽ വിളിക്കാത്തവർ ആയി ആരുമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 
ഈയൊരു ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാർഡ് കൂട്ടായ്മകളും, വാട്സ്ആപ്പ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാനും മരിയ സദനത്തിന്റെ നിലനിൽപ്പിനായി ആവശ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകി യോഗം അവസാനിപ്പിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി