Hot Posts

6/recent/ticker-posts

പരിസ്ഥിതി ലോല പ്രദേശം: തീക്കോയി വില്ലേജിനെ പൂർണ്ണമായി ഒഴിവാക്കണം: സർവ്വകക്ഷി യോഗം നാളെ

തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക്  നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി 24/ 9 /24 ചൊവ്വ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് യോഗം ചേരുന്നതാണ്.  

ജനപ്രതിനിധികൾ, രാഷ്ട്രീയ- സമുദായ- സന്നദ്ധ സംഘടന ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പി ടി എ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ  പങ്കെടുക്കും.  

പരിസ്ഥിതി ലോല പ്രദേശമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ നിന്നും തീക്കോയി വില്ലേജിനെ പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമസഭയും ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും പാസാക്കിയ ആക്ഷേപം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ മുഖാന്തിരം ഗ്രാമ പഞ്ചായത്ത്‌ അയച്ചു. 
ആക്ഷേപത്തിന്റെ പകർപ്പുകൾ ബന്ധപ്പെട്ട എം.എൽ.എ. മാർ, എം.പി.മാർ തുടങ്ങിയ ജനപ്രതിനിധികൾക്കും നൽകി. ഗ്രാമപഞ്ചായത്ത് പൊതുവായി തയ്യാറാക്കിയ ഈ ആക്ഷേപം ഉടൻതന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും  നാളത്തെ സർവ്വകക്ഷി യോഗത്തിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് അറിയിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു