Hot Posts

6/recent/ticker-posts

പരിസ്ഥിതി ലോല മേഖല: കരട് വിജ്ഞാപനത്തിൽ നിന്നും പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീക്കോയി, മേലുകാവ് വില്ലേജുകൾ ഒഴിവാക്കണം: ലെൻസ്ഫെഡ്

പൂഞ്ഞാർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീക്കോയി, മേലുകാവ് വില്ലേജുകളെ നിലവിലെ ഇ സ്‌ എ  ഭൂപടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു.

കരട് വിജ്ഞാപനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന മൂലം ഈ മേഖലയിലെ തൊഴിലാളികളും കരാറുകാരും എൻജിനീയർമാരും ദുരിതത്തിൽ ആകുമെന്ന് ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ (LENSFED) പൂഞ്ഞാർ യൂണിറ്റ് കൺവെൻഷൻ വിലയിരുത്തി. 

ഖനന പ്രവർത്തനങ്ങൾ, റെഡ് കാറ്റഗറിയിൽ പെട്ട വ്യവസായങ്ങൾ, വലിയ കെട്ടിട നിർമ്മാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് നിർമ്മാണ മേഖലയെ തകർക്കുമെന്നും യൂണിറ്റ് കൺവെൻഷൻ  ആശങ്ക രേഖപ്പെടുത്തി. അധ്യക്ഷൻ യൂണിറ്റ് പ്രസിഡണ്ട്  ജാൻസ് വി തോമസ്  ഇഎസ്എ ക്ക് എതിരായ പ്രമേയം അവതരിപ്പിച്ചു. 
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് അത്യാലിൽ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി മുഖ്യ അതിഥിയായിരുന്നു. മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഹയർ എഡ്യൂക്കേഷൻ ചെയർമാനുമായ പി എം സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. 

സംസ്ഥാന കമ്മിറ്റി അംഗം സലാഷ് തോമസ്, ഏരിയ പ്രസിഡണ്ട് ജോസ് ജോസഫ്, ജില്ലാ കമ്മിറ്റി അംഗം ജോർജ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി ശരണ്യ ജി യും, സാമ്പത്തിക റിപ്പോർട്ട് പയസ് മൈക്കിളും, ഏരിയ റിപ്പോർട്ട് പ്രസാദ് കുമാർ കെ സ്, ക്ഷേമനിധി റിപ്പോർട്ട് സജി മൈക്കിളും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ബൈജു ഡി കൺവെൻഷൻനു നന്ദി രേഖപ്പെടുത്തി.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം