Hot Posts

6/recent/ticker-posts

വാക്കത്തോൺ 2024: കൂട്ട നടത്ത മത്സരം ശ്രദ്ധേയമായി

പിഴക്: വൈസ്മെൻ ഇന്റർനാഷനൽ പിഴക് ചാപ്റ്റർ സംഘടിപ്പിച്ച വാക്കത്തോൺ 2024 മത്സരം നാടിന് പുതിയ അനുഭവമായി. മാണി സി. കാപ്പൻ എം.എൽ.എ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസ് മലയിൽ അധ്യക്ഷത വഹിച്ചു. ക്ലബ് പദ്ധതിയായ സൗജന്യ ഡയാലിസ് കിറ്റ് വിതരണത്തിനുള്ള തുക സമാഹരണമായിരുന്നു ലക്ഷ്യം. 

പിഴകിൽ ആരംഭിച്ച് രാമപുരം ടൗൺ റൗണ്ടാന ചുറ്റി പിഴകിൽ മത്സരം സമാപിച്ചു. ഒൻപതു കിലോമീറ്റർ ദൂരം കൂട്ട നടത്ത മത്സരത്തിൽ ആൺ-പെൺ വേർതിരിവില്ലാതെ പ്രായഭേദമന്യേ എഴുതോളം പേർ പങ്കെടുത്തു. വിജയികൾക്ക്യഥാക്രമം 10001, 7001, 5001 രൂപ കാഷ് അവാർഡും ട്രോഫി, മെഡൽ എന്നിവ സമ്മാനിച്ചു.      

പ്രസിഡന്റ് ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ രാമപുരം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. ഡിസ്ട്രിക് ഗവർണർ ഡോ.സണ്ണി വി. സക്കറിയാസ്, മുൻ ഗവർണർ കെ.എം. ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പ്രോജക്ട് കോ-ഓർഡിനേറ്റർ റോക്കി തോമസ്, സെക്രട്ടറി റോയി സെബാസ്റ്റ്യൻ, തോമസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. 

മത്സരത്തിൽ സാന്ദ്ര സുരേന്ദ്രൻ ഒന്നാംസ്ഥാനവും അനന്ദു അനിൽ രണ്ടാം സ്ഥാനവും പോൾ തച്ചാംപുറം മൂന്നാം സ്ഥാനവും നേടി. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു